റൺ കേരളയ്ക്കു സ്വാഗതമോതി തടിക്കടവിൽ വിദ്യാർഥിച്ചങ്ങലയും

തടിക്കടവ്: റൺ കേരള റണ്ണിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു തടിക്കടവ് ഗവ. ഹൈസ്കൂൾ കുട്ടികൾ തടിക്കടവ് ടൗണിൽ വിദ്യാർഥിച്ചങ്ങല തീർത്തു. ജൂനിയർ റെഡ്ക്രോസ് അടക്കമുള്ള വിവിധ സംഘടനകളുടെ അംഗങ്ങൾ അവരവരുടെ യൂണിഫോമിലും മറ്റു വിദ്യാർഥികൾ സ്കൂൾ യൂണിഫോമിലുമായിരുന്നു ചങ്ങലയിൽ അണിനിരന്നത്.

ദേശീയ ഗെയിംസിനും റൺ കേരള റണ്ണിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകളേന്തിയുമായിരുന്നു വിദ്യാർഥികൾ ചങ്ങല തീർത്തത്. പ്രധാനാധ്യാപകൻ സി.ജെ. ഔസേഫ്, അധ്യാപകരായ കെ.ജെ. ജോസഫ്, സ്റ്റാൻലിൻ രാജ്, റോബിൻ ജോസ്, എം.കെ. ഉമാദേവി, പിടിഎ പ്രസിഡന്റ് സി.എം. ഹംസ, ടി.എസ്. അഞ്ജന, ശരത് രമേശൻ, എം.ടി. നീതു, എം.വി. സജിത എന്നിവർ നേതൃത്വം നൽകി.