കാൻഡിൽ റേസ്

കൊല്ലം ∙ റൺ കേരള റണ്ണിന് അഭിവാദ്യമർപ്പിച്ച് കുരുന്നുകളുടെ കാൻഡിൽ റേസ് (മെഴുകുതിരി കൊളുത്തിക്കൊണ്ടുള്ള ഓട്ടം) ഇന്ന്. ആർട്ട് ഓഫ് ലിവിങിന്റെ നേതൃത്വത്തിലുള്ള സ്കൂൾ എഴുകോൺ ശ്രീ ശ്രീ അക്കാദമിയിലെ നൂറുകണക്കിന് വിദ്യാർഥികളും അധ്യാപകരും ആർട്ട് ഓഫ് ലിവിങ് പ്രവർത്തകരും അണിചേരുമെന്ന് ഭാരവാഹികളായ വി.ആർ ബാബുരാജ്, എസ്. തിലകൻ, ജി. പത്മാകരൻ, സ്കൂൾ പ്രിൻസിപ്പൽ സരസ്വതി എന്നിവർ അറിയിച്ചു. ആശ്രാമം മുനീശ്വരൻ സ്വാമി ക്ഷേത്രത്തിനു മുന്നിൽ നിന്ന് വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന കാൻഡിൽ റേസ് ചിന്നക്കട വഴി പ്രസ് ക്ലബ് മൈതാനത്ത് സമാപിക്കും.