കൂട്ടയോട്ടം, ക്രമീകരണം ഇങ്ങനെ വേണം

കൊല്ലം : റൺ കേരള റണ്ണിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടപ്പാക്കേണ്ട ക്രമീകരണം ഇങ്ങനെഃ

രാവിലെ 9.45 : സ്കൂൾ, കോളജ് വളപ്പിൽ വിശിഷ്ടാതിഥി അല്ലെങ്കിൽ സ്കൂൾ അധികൃതർ വൃക്ഷത്തൈ നടുന്നു

10.00 : റൺ കേരള റണ്ണിന്റെ ടീ ഷർട്ടും തൊപ്പിയും ധരിച്ച രണ്ടു കുട്ടികൾ ബാനർ പിടിക്കുന്നു. ഇതിനു പിന്നിൽ വിദ്യാർഥികൾ, അധ്യാപക-അനധ്യാപകർ, മറ്റുള്ളവർ തുടങ്ങിയവർ നാലു വരിയായി അണി നിരക്കുന്നു.

10.20 : റൺ കേരള റണ്ണിന്റെ തീം സോങ്

10.25 : വിശിഷ്ടാതിഥി പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

10.30 : ഫ്ലാഗ് ഓഫ്, കൂട്ടയോട്ടം തുടങ്ങുന്നു


വൃക്ഷത്തൈ നടും

കൊല്ലം ∙ ദേശീയ ഗെയിംസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റൺ കേരള റൺ ദിവസം കൂട്ടയോട്ടം നടക്കുന്ന സ്കൂളുകളിലും കോളജുകളിലും വൃക്ഷത്തൈകളും നടും. വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിഭാഗം ലഭ്യമാക്കുന്ന വൃക്ഷത്തൈകൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തിക്കും. ഇത് കൂട്ടയോട്ടം തുടങ്ങുന്നതിനു മുൻപ് സ്ഥാപനത്തിന്റെ വളപ്പിൽ നടണം. ഇതിന്റെ പരിരക്ഷണം സ്കൂൾ അധികൃതരും പിടിഎ കമ്മിറ്റിയും ഏറ്റെടുക്കണമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.