റൺ കേരള റൺ

 അഞ്ചാലുംമൂട് ∙ റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര കൂട്ടയോട്ടം നാടിന്റെ അഭിമാനം വിളിച്ചോതി. ഫുട്ബോൾതാരങ്ങൾ മുതൽ വിദ്യാർഥികളും സാധാരണക്കാരായ യുവജനങ്ങളുമടക്കമുള്ളവർ വിളംബര കൂട്ടയോട്ടത്തിൽ പങ്കെടുത്തു. തൃക്കരുവ ടികെഎഫ്സിയുടെയും കെഎം ഫ്രണ്ട്സിന്റെയും നേതൃത്വത്തിലാണ് വിളംബര കൂട്ടയോട്ടം സംഘടിപ്പിച്ചത്. കാഞ്ഞിരംകുഴി ജംക്ഷനിൽ നിന്ന് ആരംഭിച്ച കൂട്ടയോട്ടം തൃക്കരുവ പഞ്ചായത്ത് മെംബർ അജ്മീൻ എം. കരുവ ഫ്ലാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടം അഞ്ചാലുംമൂട് ജംക്ഷനിൽ സമാപിച്ചു