തെന്മലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

തെന്മല ∙ ഇക്കോ ടൂറിസത്തിന്റെ നാട്ടിൽ റൺ കേരള റണ്ണിനെ വരവേൽക്കാനുള്ളഒരുക്കങ്ങൾ പൂർത്തിയായി. ഇന്നലെ പഞ്ചായത്തിൽ നടന്ന ആലോചനായോഗത്തിൽ റൺ കേരള റണ്ണിനെ വിജയിപ്പിക്കുവാൻ എല്ലാ മേഖലയിലും നിന്നുള്ള പിന്തുണ ഉറപ്പാക്കി. ഡിപ്പോ ജംക് ഷനിൽ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം ടൗൺചുറ്റി ഡാം കവലയിൽ സമാപിക്കാനാണു തീരുമാനിച്ചിരിക്കുന്നത്.

പൊലീസ്, വനംവകുപ്പ്,ശെന്തുരുണി വന്യജീവിസങ്കേതം എന്നിവർ യൂണിഫോമിൽതന്നെ ഓടാനും പൊതുപ്രവർത്തകർ, ക്ലബ്വുകൾ, കുടുംബശ്രീ, സാമുദായിക സംഘടനകൾ എന്നിവയുടെ സഹായവും ഓട്ടത്തിനുണ്ടാകും. ഹാരിസൺ മലയാളം, റിയ എസ്റ്റേറ്റ്, ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് എന്നിവർ റൺ കേരള റണ്ണിനു പൂർണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് കെ. ശശിധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സജികുമാരി സുഗുതൻ, സ്ഥിരസമിതി അധ്യക്ഷൻ വി.എം. സലിം, പഞ്ചായത്ത് അംഗങ്ങളായ വി.എസ്. മണി, സിബിൽ ബാബു, സി. ചെല്ലപ്പൻ, കെ. സുരേന്ദ്രൻ, ഓമന രമേശൻ, റീന സജീവ്, ഷൈനി ബിജു, ഉഷാകുമാരി, റേഞ്ച് ഓഫിസർമാരായ ശിവപ്രസാദ്, സുധീർ, തെന്മല എസ്ഐ പി.എസ്. രാജേഷ്, പഞ്ചായത്ത് സെക്രട്ടറി എ. ഷാജഹാൻ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഫാബിയോള, ഇക്കോ ടൂറിസം പ്രതിനിധി അരുൺ, പൊതുപ്രവർത്തകരായ എം. നാസർ ഖാൻ, സ്റ്റാർസി രത്നാകരൻ, സുനിൽ ഉറുകുന്ന്, സുനിൽ ഇടമൺ, ബാഹുലേയൻ, മാമ്പഴത്തറ ചന്ദ്രശേഖരൻ, ആർ. സത്യൻ, വ്യാപാരി വ്യവസായി പ്രതിനിധി സലിം എന്നിവർ പ്രസംഗിച്ചു. യോഗത്തിനു ശേഷം തെന്മല ടൗണിൽ വിളംബരജാഥയും നടത്തി.