സ്കൂളുകളും സംഘടനകളും സജീവമായിസ്കൂളുകളും സംഘടനകളും സജീവമായി

ആയൂർ ∙ നാഷനൽ ഗെയിംസിന്റെ ഭാഗമായുള്ള റൺ കേരള റണ്ണിന്റെ വരവ് അറിയിച്ചു വിളംബര ജാഥകളും പ്രചാരണങ്ങളുമായി വിവിധ സ്കൂളുകളും സംഘടനകളും സജീവമായി.

ചെങ്കുളം സെന്റ് ജോർജ് എൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നു നടത്തിയ വിളംബര റാലി മാനേജർ ഫാ. മാത്യു ഏബ്രഹാം ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ബി. ബിനോയി, ജെസി റോയി, രാജു ചാവടി, പ്രഥമാധ്യാപിക ശോശാമ്മ ചാക്കോ, ജെ. കൊച്ചുമ്മൻ, ജോർജുകുട്ടി എന്നിവർ നേതൃത്വം നൽകി.

റൺ കേരള റൺ: വിളംബര ജാഥയുമായി മഹാത്മാഗാന്ധി ഗവ. എച്ച്എസ്എസ്
ചടയമംഗലം ∙ റൺ കേരള റണ്ണിനെ വരവേറ്റു ഗവ. എംജി എച്ച്എസ്എസിൽ വിളംബര ജാഥ നടത്തി. നൂറുകണക്കിനു കുട്ടികളും അധ്യാപകരും പിടിഎ വികസന സമിതി, പൂർവ വിദ്യാർഥി സമിതിയംഗങ്ങളും ജാഥയിൽ അണിചേർന്നു. പിടിഎ പ്രസിഡന്റ് വടക്കതിൽ നാസർ ഫ്ലാഗ് ഓഫ് ചെയ്തു. ചടയമംഗലം ജംക്ഷൻ ചുറ്റി സ്കൂളിൽ അവസാനിച്ചു. പ്രിൻസിപ്പൽ പി. ഷാജി, പ്രഥമാധ്യാപകൻ ജെ. സുരേഷ്, വികസന സമിതി കൺവീനർ ഷംസുദീൻ, പൂർവ വിദ്യാർഥി സമിതി പ്രസിഡന്റ് ഡോ. സൈഫുദീൻ എന്നിവർ നേതൃത്വം നൽകി.

അമ്പലക്കര ജിഎൽപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ വിളംബരജാഥ പ്രഥമാധ്യാപകൻ കെ.ജി. ജോൺസൺ ഫ്ളാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് ജിജിമോൻ, പി. സുരേഷ്കുമാർ, ലൈജു ജോർജ് എന്നിവർ നേതൃത്വം നൽകി.

ഉമ്മന്നൂർ സെന്റ് ജോൺസ് വിഎച്ച്എസ്എസിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ സൈക്കിൾ റാലി പ്രിൻസിപ്പൽ പി.കെ. റോയി ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂൾ വളപ്പിൽ നിന്ന് ആരംഭിച്ചു മത്തായിമുക്കിൽ സമാപിച്ചു. പ്രഥമാധ്യാപിക ലിസി വർഗീസ്, ശാന്ത മോഹൻ, എൽ. രാജു, ബിനോയി കെ. ഏബ്രഹാം എന്നിവർ നേതൃത്വം നൽകി. കാരാളികോണം സീതീസാഹിബ് സ്കൂളിലെ നല്ലപാഠം യൂണിറ്റ്, ജൂനിയർ റെഡ്ക്രോസ് എന്നിവയുടെ നേതൃത്വത്തിൽ നടത്തിയ വിളംബര ജാഥ പ്രഥമാധ്യാപിക എ.ആർ. ബുഷ്റ ഫ്ളാഗ് ഓഫ് ചെയ്തു. പിടിഎ പ്രസിഡന്റ് എം. ഷാജിമോൻ, ബി. അശോകൻ നായർ, ഹിലാൽ മുഹമ്മദ്, എസ്. റിയാസ് എന്നിവർ നേതൃത്വം നൽകി.

റൺ കേരള റണ്ണിനു പിന്തുണയുമായി ഇളമാട് അമ്പലമുക്ക് ചലഞ്ചേഴ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്വിന്റെ നേതൃത്വത്തിൽ 18ന് ഉച്ചയ്ക്കു രണ്ടിനു ചിത്രരചന മൽസരം നടത്തുന്നു. ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മുവേഴാമ്പലിന്റെ ചിത്രമാണു വരയ്ക്കേണ്ടതെന്നു ഭാരവാഹികൾ അറിയിച്ചു.

റൺ കേരള റണ്ണിൽ ഇളമാട് നല്ലാറ ലിറ്റിൽ ഫ്രണ്ട്സ് ബാലസാംസ്കാരികവേദിയിലെ പ്രവർത്തകർ പങ്കെടുക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.