വിളംമ്പര റാലികൾ നടത്തി

പുനലൂർ ∙ റൺ കേരള റണ്ണിന്റെ വിജയത്തിനായി കൊട്ടിക്കലാശമായി സ്കൂളുകളും സംഘടനകളും വിളംമ്പര റാലികൾ നടത്തി. പുനലൂർ ടോക്ക് എച്ച് റസിഡൻഷ്യൽ പബ്ളിക് സ്കൂളിന്റെ നേതൃത്വത്തിൽ ടിബി ജംക്ഷനിൽ നിന്നു പോസ്റ്റ് ഓഫിസ് ജംക്ഷൻ വരെ റാലി നടത്തി. സ്കൂൾ സെക്രട്ടറി പി.ടി. പ്രകാശ്ബാബു ഫ്ലാഗ് ഓഫ് ചെയ്തു. പ്രഫ. ബാബുക്കുട്ടി, വർഗീസ് ചെറിയാൻ, സീനിയർ പ്രിൻസിപ്പൽ ജോർജ് പി. ജോർജ്, പ്രിൻസിപ്പൽ പി.ജി. ബാബു, ശ്രീകുമാർ, കെ. സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

പുനലൂർ ഐക്കരക്കോണം ശ്രീനാരായണ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പുനലൂർ പോസ്റ്റ് ഓഫിസ് ജംക്ഷൻ മുതൽ ടിബി ജംക്ഷൻ വഴി സ്കൂൾ വരെ വിളംബര റാലി നടത്തി. ജനമൈത്രി പൊലീസ് കമ്യൂണിറ്റി റിലേഷൻസ് ഓഫിസർ എസ്. ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ ചെണ്ടമേളം കൊഴുപ്പേകി. പ്രിൻസിപ്പൽ പ്രിയദർശിനി, ദീപ, ബിന്ദു, രമ്യ, ഭാഗ്യലീല, ജ്യോതി, ലത എന്നിവർ നേതൃത്വം നൽകി.

പുനലൂർ റോട്ടറി ക്ലബ്വിന്റെ നേതൃത്വത്തിൽ ടിബി ജംക്ഷനിൽ നിന്നു നടത്തിയ റൺ കേരള വിളംബര റാലിക്ക് അസി. ഗവർണർ പി. പ്രതാപൻ, റോട്ടറി ക്ലബ് പ്രസിഡന്റ് പി.ടി. പ്രകാശ് ബാബു, പ്രഫ. ബാബുക്കുട്ടി, ഇടമുളയ്ക്കൽ ഗോപാലകൃഷ്ണൻ, പി.ടി. ചന്ദ്രബാബു, രാജേന്ദ്രൻ നായർ, രാജൻ ജോർജ് എന്നിവർ നേതൃത്വം നൽകി.