റൺ കേരള റൺ: കണ്ണ് കെട്ടി ബൈക്ക് ഓടിക്കൽ ആവേശമായി

കടയ്ക്കൽ ∙ റൺ കേരള റണ്ണിന്റെ പ്രചാരണാർഥം മജിഷ്യൻ ഷാജു കടയ്ക്കൽ കണ്ണ് കെട്ടി ബൈക്ക് ഓടിച്ചു. മടത്തറയിൽ ചിതറ പഞ്ചായത്ത് പ്രസിഡന്റ് ചിതറ എസ്. മുരളീധരൻ നായർ ബൈക്ക് ഓടിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. സിപിഎം ഏരിയ കമ്മിറ്റിയംഗം എം.എസ്. മുരളി, ചിതറ പഞ്ചായത്ത് അംഗങ്ങളായ മടത്തറ അനിൽ, തുമ്പമൺതൊടി രാജൻ, നജിം മുല്ലശേരി എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് കറുത്ത തുണികൊണ്ടു ഷാജുവിന്റെ മുഖം മറച്ചു കെട്ടി. തുടർന്നു ബൈക്ക് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തിരക്കേറിയ പാരിപ്പള്ളി - മടത്തറ റോഡ് വഴി നിലമേലിലും തുടർന്ന് എംസി റോഡ് വഴി ചടയമംഗലത്തും എത്തിയപ്പോൾ 25 കിലോമീറ്റർ ദൂരം ബൈക്ക് ഓടിച്ചു. ചടയമംഗലത്ത് എത്തിയ ഷാജുവിനെ ബി. സുരേന്ദ്രന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്നു ഷാജുവിന്റെ കണ്ണ് മൂടിയിരുന്ന കറുത്ത തുണി സുരേന്ദ്രൻ മാറ്റി. ഇതോടെ പര്യടനം സമാപിച്ചു. മഞ്ഞപ്പാറ സലിം പ്രസംഗച്ചു. ചിതറ ഷെരീഫ്, മുഹമ്മദ് ഷാ എന്നിവർ നേതൃത്വം നൽകി.