റൺ കേരള റൺ: എസ്എൻഡിപി യോഗം പ്രവർത്തകർ പങ്കെടുക്കും

കടയ്ക്കൽ ∙ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദേശാനുസരണം യോഗം പ്രവർത്തകർ റൺ കേരള റണ്ണിൽ പങ്കെടുക്കുമെന്ന് എസ്എൻഡിപി യോഗം കടയ്ക്കൽ യൂണിയൻ പ്രസിഡന്റ് ഡി. ചന്ദ്രബോസ് അറിയിച്ചു. എല്ലാ ശാഖാ പ്രവർത്തകരും അതതു കേന്ദ്രങ്ങളിലെ കൂട്ടയോട്ടത്തിൽ പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.