റൺ കേരള റൺ: ആവേശത്തോടെ ഒരുങ്ങുന്നു കാസർകോട്

കാസർകാട്∙ ദേശീയ ഗെയിംസിന്റെ സന്ദേശവുമായി സംസ്ഥാന സർക്കാരും ദേശീയ ഗെയിംസ് സമിതിയും 20നു നടത്തു
ന്ന റൺ കേരള റൺ വൻ വിജയമാക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു.കാസർകോട് നഗരസഭ പരിധി
യിൽ കാസർകോട് ജിഎച്ച്എസ്എസ് ഗ്രൗണ്ട്, കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, അടുക്കത്ത് ബയൽ സ്കൂൾ(താളിപ്പ
ടുപ്പ്), വിദ്യാനഗർ ബിസി റോഡ്, തളങ്കര മുസ്ലിം ഗവ. ഹൈസ്കൂൾ ഗ്രൗണ്ട്, നെല്ലിക്കുന്ന് ഗവ. ഗേൾസ് സ്കൂൾ, അണംകൂർസ്കൂൾ,
കാസർകോട് ബിഇഎം ഹൈസ്കൂൾ, കാസർകോട് ഗവ.കോളജ്, കസബ ഗവ. ഫിഷറീസ് യുപി സ്കൂൾ എന്നിവിടങ്ങളിൽനിന്ന് അന്നു രാവിലെ 10.30ന് പുറപ്പെടുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ മുഴുവൻ കൗൺസിലർമാരും നാട്ടുകാരും പങ്കെടുക്കണമെന്നു യോഗം
അഭ്യർഥിച്ചു. നഗരസഭാ ചെയർമാൻ ടി.ഇ.അബ്ദുല്ല അധ്യക്ഷത വഹിച്ചു.ജില്ലാ ആസൂത്രണസമിതി അംഗം എ. അബ്ദുൽ റഹ്മാൻ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ അബ്ബാസ് ബീഗം, ഇ.അബ്ദുൽറഹ്മാൻ കുഞ്ഞി,ആയിഷത്ത് റുമൈസ, സൈഫുന്നീസ ഹനീഫ, ജി. നാരായണൻ, നഗരസഭ മുൻ അധ്യക്ഷ ബിഫാത്തിമ ഇബ്രാഹിം, ഹാഷിം കടവത്ത്, അർജുനൻ തായലങ്ങാടി, മജീദ് കൊല്ലംപാടി, ടി.ശ്രീലത, ചന്ദ്രശേഖരൻ, നഗരസഭാ സൂപ്രണ്ട് കെ പി. ദിനേശൻ,പി.എം. അബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.

തളങ്കര∙ ഗവ. മുസ്ലിം സ്കൂൾ മൈതാനിയിൽനിന്നു റയിൽവേസ്റ്റേഷൻ പരിസരത്തേക്കു പുറപ്പെടുന്ന റൺ കേരള റൺ കൂട്ടയോ
ട്ടത്തിൽ മുഴുവൻ ക്ലബ് പ്രവർത്തകരും പങ്കെടുക്കണമെന്നു തളങ്കര ഗ്രീൻസ്റ്റാർ, ഡിഫൻസ് ബാങ്കോട്, ദീനാർ കട്ടേൽ ഫ്രണ്ട്സ്, വാസ് തളങ്കര,ബിഎഫ്സി ബാങ്കോട്, ഗാർഡൻ ഫ്രണ്ട്സ് തളങ്കര, മോടൂബോയ്സ് ബാങ്കോട് ഭാരവാഹികൾ അറിയിച്ചു.

കാസർകാട്∙ ദേശീയ ഗെയിംസിന്റെ സന്ദേശവുമായി 20ന് നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ കാസർകോട് പീപ്പിൾസ്
ഫോറം അംഗങ്ങൾ പങ്കെടുക്കണമെന്നു പ്രസിഡന്റ് എം.കെ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് വി.ഡി. ജോസഫ്, സെക്രട്ടറി
പ്രഫ.വി. ഗോപിനാഥൻ, ട്രഷറർ കെ.വി. കുമാരൻ എന്നിവർ അഭ്യർഥിച്ചു. നഗരസഭ പരിധിയിലെ 10 കേന്ദ്രങ്ങളിലായി നടക്കുന്ന റൺ കേരള റൺ പരിപാടിയിൽ അതതു കേന്ദ്രങ്ങളിൽ അംഗങ്ങൾക്കു പങ്കെടുക്കാം.

കാസർകാട്∙ റോട്ടറി ക്ലബ് കാസർകോട് ചാപ്റ്റർ അംഗങ്ങൾ കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂളിൽനിന്നു പുറപ്പെ
ടുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്നു പ്രസിഡന്റ് എം.കെ രാധാകൃഷ്ണൻ അറിയിച്ചു.

വിദ്യാനഗർ∙ ഗവ.കോളജിൽ നിന്നു പുറപ്പെടുന്ന റൺ കേരള റൺ മെഗാറൺ പരിപാടി വിജയമാക്കണമെന്ന് എംഎസ്എഫ് ഗ
വ. കോളജ് യൂണിറ്റ് ഭാരവാഹികളായ മൊഹമ്മദ് പള്ളിപ്പുഴ,അസ്ഹറുദ്ദീൻ ചെമ്മനാട്, താഹചേരൂർ എന്നിവർ അഭ്യർഥി
ച്ചു.

താളിപ്പടുപ്പ്∙ റൺ കേരള റൺ പരിപാടി വിജയമാക്കാൻ അടുക്കത്ത്ബയൽ ഗവ. യുപി സ്കൂളിൽേചർന്ന യോഗം പരിപാടികൾ
ആവിഷ്കരിച്ചു.വാർഡ് കൗൺസിലർ അനിത സി.നായക് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ സരോജിനി അധ്യക്ഷത വഹിച്ചു. 20നു 10.30ന് സ്കൂളിൽനിന്നു കറന്തക്കാടേക്കു നടക്കുന്ന കൂട്ടയോട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന്
അഭ്യർഥിച്ചു. എസ്എംസി ചെയർമാൻ എ.സി.നായക്,സ്പോർട്സ് കൺവീനർ സി.ചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി എം. മഹേഷ്, പിടിഎ വൈസ് പ്രസിഡന്റ് ബാലചന്ദ്രൻ, കെ ജെ.മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.