എൻമകജെയിൽയോഗം നാളെ

പെർള ∙ റൺ കേരള റൺ പരിപാടിയുടെ സ്വാഗതസംഘം രൂപീകരണം എൻമകജെ പഞ്ചായത്ത് ഹാളിൽ നാളെ മൂന്നിനു നട
ക്കും. പാർട്ടി, സ്കൂൾ, ക്ലബ് പ്രവർത്തകർ പങ്കെടുക്കുമെന്നു പ്രസിഡന്റ് ജെ.ജെ. സോമശേഖര അറിയിച്ചു.

വെള്ളരിക്കുണ്ട് ∙ സംസ്ഥാന സർക്കാരും ദേശീയ െഗയിംസ് ഓർഗനൈസിങ് കമ്മിറ്റിയും ചേർന്നു 20നു നടക്കുന്ന റൺ കേരള റൺ കൂട്ടഓട്ടം വിജയമാക്കാൻ പള്ളി കമ്മിറ്റിയും ഭക്തസംഘടനകളും രംഗത്ത്. വരക്കാട് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നു ആരംഭിക്കുന്ന കൂട്ട ഓട്ടത്തിൽ കാട്ടേമല സെന്റ് മേരീസ് യാക്കോബായ സുനോറ പള്ളിയിലെ സെന്റ് തോമസ് യൂത്ത് അസോസിയേഷൻ പ്രവർത്തകർ പ്രത്യേക യൂണിേഫാമിൽ അണിചേരുന്നതിനു പള്ളി വികാരി ഫാ. സ്കറിയ മണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.