കുറ്റിക്കോലിൽ ഏഴുകേന്ദ്രങ്ങളിൽ പങ്കാളിത്തം

കുറ്റിക്കോൽ പഞ്ചായത്തിൽ ഏഴ് കേന്ദ്രങ്ങളിൽ റൺ കേരള റൺ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ഗോപാലൻ അറിയിച്ചു. ബേത്തൂർപ്പാറ, കുറ്റിക്കോൽ, പടുപ്പ്, കരിവേടകം, മാനടുക്കം, മാണിമൂല, ബന്തടുക്ക എന്നീ സ്ഥലങ്ങളിൽ കൂട്ടയോട്ടം നടക്കും.പഞ്ചായത്ത് തലത്തിലുള്ള സംഘാടക സമിതി 16 ന് 11മണിക്ക് കുറ്റിക്കോൽ പഞ്ചായത്ത് ഓഫിസിൽ ചേരും.പഞ്ചായത്ത് അംഗങ്ങൾ, പ്രധാനാധ്യാപകർ,യുവജനസംഘടനാ പ്രതിനിധികൾ, കുടുംബ ശ്രീ പ്രവർത്തകർ എന്നിവർയോ
ഗത്തിൽ പങ്കെടുക്കും.കൂട്ടഓട്ടം വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഗോപാലൻ അഭ്യർഥിച്ചു ബേഡഡുക്കയിൽ വൻ വിജയമാക്കും റൺ കേരള റൺ ബേഡഡുക്ക പഞ്ചായത്തിൽ വൻ വിജയമാക്കുമെന്ന് ബേഡഡുക്കപഞ്ചായത്ത് പ്രസിഡന്റ്സി. കാർത്യായനി അറിയിച്ചു. കൂട്ടയോട്ടം വിജയിപ്പിക്കുന്നതിനായി 15 ന് മൂന്നിന് പഞ്ചായത്ത് അംഗങ്ങൾ,വിദ്യാലയ പ്രതിനിധികൾ,പൊതുപ്രവർത്തകർ,തൊഴിലാളി പ്രതിനിധികൾ,യുവജനസംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ യോഗം ചേരും കൂട്ടഓട്ടം വിജയിപ്പിക്കാൻ എല്ലാവരും രംഗത്തിറങ്ങണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കാർത്യായ
നി അഭ്യർഥിച്ചു.