റൺ കേരള റണ്ണിൽ പങ്കാളിയാകാനും വിജയിപ്പിക്കാനും ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു

കോളിയടുക്കം : ദേശീയ ഗെയിംസിന്റെ പ്രചരണാർത്ഥം 20നു നടത്തുന്ന റൺ കേരള റണ്ണിൽ പങ്കാളിയാകാനുംവിജയിപ്പിക്കാനുംചെമ്മനാട് പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. പൊയിനാച്ചി, ചട്ടഞ്ചാൽ, കോളിയടുക്കം, പരവനടുക്കം, ചെമ്മനാട്, ചെമ്പരിക്ക, കീഴുർ ,മേൽപറമ്പ്എന്നികേന്ദ്രങ്ങളിലാണ് കൂട്ടയോട്ടം നടക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽവിദ്യാർഥികളോടൊപ്പം ,പഞ്ചായത്ത് അംഗങ്ങൾ ,കുടുംബശ്രീ - സന്നദ്ധസംഘടന പ്രവർത്തകർ, മോട്ടോർ തൊഴിലാളികൾ, വ്യാപാരികൾ ഉൾപ്പെടെയുള്ളവർ വിവിധ കേന്ദ്രങ്ങളിൽ പങ്കാളിയാകും.

പഞ്ചായത്ത് ഭരണസമിതി യോഗത്തിൽപ്രസിഡന്റ് ആയിഷ സഹദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറിടി.ടി.സുരേന്ദ്രൻകൂട്ടയോട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു. വൈ പ്രസിഡന്റ്കല്ലട്ര അബ്ദുൽ ഖാദർ, ശംസുദ്ദീൻ തെക്കിൽ, പി.നാരായണൻ നായർ, വി.രാജൻ, ഗംഗാസദാശിവൻ, മൻസൂർ കുരിക്കൾ എന്നിവർ പ്രസംഗിച്ചു.