കൂട്ടയോട്ടത്തിൽ സ്വന്തം തൊപ്പിയുമായി ക്രസന്റ്

കാഞ്ഞങ്ങാട് : ഇക്ബാൽ ജംക്ഷനിൽ നിന്ന് റൺ കേരള റണ്ണിൽ അണിചേരുന്ന അജാനൂർ ക്രസന്റ് ഇംഗ്ലിഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ കൂട്ടയോട്ടത്തിന് വിജയാശംസകൾ നേരുന്ന തൊപ്പിയണിയും. സ്കൂൾ സ്വന്തം നിലയിൽ തയാറാക്കിയ തൊപ്പിയണിഞ്ഞ് ആയിരത്തോളം കുട്ടികളും രക്ഷിതാക്കളും അണിനിരക്കുമെന്ന് പ്രിൻസിപ്പൽ ഷൈജാ നായരും വൈസ് പ്രിൻസിപ്പൽ എ. സെയ്ഫുദ്ദീനും അറിയിച്ചു.