റൺ കേരള റൺ: മടിച്ചുനിൽക്കാതെ ഇവർ മുന്നോട്ട്

കാസർകാട് : ദേശീയ ഗെയിംസ് സന്ദേശവുമായി 20നു രാവിലെ 10.30നു കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുനി
ന്നു തുടങ്ങുന്ന റൺ കേരള റൺ കൂട്ടയോട്ടം എംജി റോഡ്, പുലിക്കുന്ന് ജംക ്ഷൻ വഴി തിരിച്ചു പുതിയ ബസ് സ്റ്റാൻഡിൽ സ
മാപിക്കും.സ്കോളർ കോളജിൽ ചേർന്ന സംഘാടക സമിതി യോഗം നഗരസഭ ചെയർമാൻ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സരിത എം. നായ്ക്ക് അധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സമിതി അധ്യക്ഷൻ അബ്ബാസ് ബീഗം, ദേശീ
യ ഗെയിംസ് നിരീക്ഷകനും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമായ എൻ.എ. സുലൈമാൻ, വ്യാപാരി വ്യവസായി
ഏകാപേന സമിതി കാസർകോട് യൂണിറ്റ് പ്രസിഡന്റ് എ.കെ മൊയ്തീൻകുഞ്ഞി, മുഹമ്മദ് മുബാറക് ഹാജി, കാസർകോട് പീ
പ്പിൾസ് ഫോറം പ്രസിഡന്റ് എം.കെ രാധാകൃഷ്ണൻ, അഡ്വ. സദാനന്ദ റായ്, കാസർകോട് കാട്ടേക്കണി സെന്റ് ജോസഫ്സ്
ചർച്ച് അസി. വികാരി ഫാ.തോമസ് വളപ്ലാക്കൽ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീൻ കാല്ലെംപാടി, കാസർകോട് പ്രസ് ക്ലബ് സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ പുഷ്പഗിരി,കേരള ടെയ് ലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാമൻ ചെന്നിക്കര,സുൽത്താൻ ഗോൾഡ് പിആർഒ ടി.എച്ച്. ബഷീർ, ഗോവിന്ദൻ ചെങ്കരംകാട് (ഓൾ കേരള ഫൊട്ടോഗ്രാഫേഴ്സ് അസോസിയേഷൻ) ലെൻസ്ഫെഡ് ജില്ലാ പ്രസിഡന്റ് സജി മാത്യു, മുത്തലിബ് പാറക്കട്ട (എസ്ടിയു), വിശ്വനാഥ്(ബിഎംഎസ്), നാഷനൽ അബ്ദുല്ല,ആർഎസ്പി ജില്ലാ കമ്മിറ്റി അംഗം ഉബൈദുല്ല കടവത്ത്, വേണുേഗാപാൽ (കെ എസ് എഫ് ഇ),എകെപിഎ സംസ്ഥാന സെക്രട്ടറി കെ.സി. ഏബ്രഹാം, വി.പി. നാരായണൻ, സ്കോളർ കോളജ് മാനേജർ ടി.വി. വിജയൻ, ടി.കെ നായർ,
റൺ കേരള റൺ സംഘാടക കൺവീനർമാരായ സ്കോളർ കോളജ് പ്രിൻസിപ്പൽ കെ വി. കുമാരൻ, കാസർകോട് കാഡ് സെന്റർ
മേധാവി സി.ഐ. അബ്ദുൽ സലാം തുടങ്ങിയവർ പ്രസംഗിച്ചു.

വിദ്യാനഗർ: അണംകൂർ ഗവ.സ്കൂളിൽ നിന്നു പുറപ്പെടുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ തുരുത്തി ഗ്രീൻ സ്റ്റാർആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

കാസർകാട് : ദേശീയ ഗെയിംസിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ 20നു നടക്കുന്ന റൺ കേരള റൺ പരിപാടിയിൽ മുഴുവൻ വിശ്വാസി സമൂഹവും പങ്കെടുക്കുമെന്നു കാസർകോട് കോട്ടേക്കണി സെന്റ് ജോസഫ്സ് ചർച്ച് വികാരി ഫാ. മാണി മേൽവട്ടം അറിയിച്ചു. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നുതുടങ്ങുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ ഭക്തസംഘടന കൾ, പാരിഷ് കൗൺസിൽ അംഗങ്ങളെല്ലാവരും അണിചേരും. 27 വർഷത്തിനു ശേഷം കേരളത്തിൽ നടക്കുന്ന ദേശീയ ഗെ
യിംസ് വിജയമാക്കുന്നതോടൊപ്പം ഇതിന്റെ സന്ദേശ വിളംബരമായി 20നു നടക്കുന്ന കൂട്ടയോട്ടം ചരിത്രസംഭവമാക്കാൻ ജനസമൂഹം
ഒന്നാകെ പങ്കെടുക്കണം.

വൻ വിജയമാക്കാൻ െചമ്മനാട്
കോളിയടുക്കം∙ റൺ കേരള റണ്ണിൽ പങ്കാളിയാകാനും വിജയിപ്പിക്കാനും ചെമ്മനാട് പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാ
നിച്ചു. പൊയിനാച്ചി, ചട്ടഞ്ചാൽ,കോളിയടുക്കം, പരവനടുക്കം, ചെമ്മനാട്, ചെമ്പരിക്ക,കീഴുർ ,മേൽപറമ്പ് എന്നി കേന്ദ്രങ്ങളിലാണ് കൂട്ടയോട്ടം നടക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയോഗത്തിൽ പ്രസിഡന്റ് ആയിഷ സഹദുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ടി.സുരേന്ദ്രൻ കൂട്ടയോട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു.വൈ പ്രസിഡന്റ് കല്ലട്ര അബ്ദുൽ ഖാദർ, ശംസുദ്ദീൻ തെക്കിൽ,
പി.നാരായണൻ നായർ, വി.രാജൻ, ഗംഗാസദാശിവൻ, മൻസൂർ കുരിക്കൾ എന്നിവർ പ്രസംഗിച്ചു.