ഉദുമ പൗരാവലി രംഗത്തിറങ്ങണം:

ഉദുമ : 27 വർഷത്തിനുശേഷം സംസ്ഥാനത്ത് നടക്കുന്ന ദേശീയ ഗെയിംസിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം വിജയിപ്പിക്കാൻഉദുമ പഞ്ചായത്തിലെ പൗരാവലി രംഗത്തിറങ്ങണമെന്ന് പഞ്ചായത്ത് പ്രസി
ഡന്റ് കെ.കസ്തൂരി അഭ്യർഥിച്ചു. പാലക്കുന്ന്, പാലക്കുന്ന ്ഗ്രീൻവുഡ് സ്കൂൾ, കോട്ടിക്കുളം, ഉദുമ ഗവ.ഹയർസെക്കൻഡറിസ്കൂൾ,
മാങ്ങാട് എന്നിവിടങ്ങളിലാണ് കൂട്ടയോട്ടം നടക്കുന്നത്.റൺ കേരള റൺ പരിപാടിയിൽ പങ്കെടുക്കാൻ വിവിധ ഭാഗങ്ങളിലെ ക്ലബുക
ളും സന്നദ്ധ സംഘടനകളും പ്രവർത്തകരും സ്വമേധയാ മുന്നോട്ട് വരണമെന്നും പഞ്ചായത്തിലെ കേന്ദ്രങ്ങളിലെ ജനപങ്കാളി
ത്തം ഉറപ്പു വരുത്താൻ എല്ലാവരും ശ്രമിക്കണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു.

ഉദുമയിൽ യോഗം 17ന്
ഉദുമ∙കൂട്ടയോട്ടം ഉദുമ പഞ്ചായത്തിലെ അഞ്ചു കേന്ദ്രങ്ങളിലായി നടക്കും. കൂട്ടയോട്ടം വിജയിപ്പിക്കുന്നതിനുള്ള പഞ്ചായത്തിലെ ഹൈ
സ്കൂൾ-ഹയർസെക്കൻഡറി പ്രധാനാധ്യാപകർ, കെആർകെ കമ്മിറ്റി കോ ഓഡിനേറ്റർ,വിഇഒ, പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുെട യോഗം 17നു രണ്ടിനു പഞ്ചായത്ത് ഹാളിൽ ചേരുമെന്ന് പ്രസിഡന്റ് കെ കസ്തൂരി അറിയിച്ചു.

ചെമ്മനാട് സജീവമാകും: ആയിഷ സഹദുല്ല
കോളിയടുക്കം∙ ദേശീയ ഗെഗയിംസിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് ആവേശമാകാൻ 20നു നടക്കുന്ന കൂട്ടയോട്ടത്തിൽ ചെമ്മനാട് പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും പങ്കാളിയാകണമെന്ന് പ്രസിഡന്റ് ആയിഷ സഹദുല്ല അഭ്യർഥിച്ചു. നീണ്ടവർഷങ്ങൾക്ക് ശേഷമാണ്
ദേശീയ ഗെയിംസ് കേരളത്തിലേക്കെത്തുന്നത്. അതു വിജയപ്രദമാക്കി തീർക്കേണ്ടത് നമ്മുടെ കടമയാണ്.അതിന്റെ മുന്നോടിയായി പൊയിനാച്ചി, ചട്ടഞ്ചാൽ, കോളിയടുക്കം, പരവനടുക്കം, ചെമ്മനാട്, മേൽപറമ്പ്, കീഴുർ,ചെമ്പരിക്ക എന്നിവിടങ്ങളിൽ നടക്കുന്നറാ
ലിയ അതത് കേന്ദ്രങ്ങളിലുള്ള വിദ്യാലയങ്ങളിലെ വിദ്യാർഥികൾ, വ്യാപാരികൾ, സന്നദ്ധ സംഘടന -, കുടുംബശ്രീ പ്രവർത്തകര
ടക്കമുള്ളവർ പങ്കെടുക്കണമെന്നും കോളിയടുക്കത്ത് നിന്നാരംഭിക്കുന്ന കൂട്ടയോട്ടത്തിൽ ഞാനും കുടുംബവും പങ്കെടുക്കുമെന്നും ആയിഷ സഹദുല്ല അറിയിച്ചു.

മംഗൽപാടി ഒരുങ്ങിക്കഴിഞ്ഞു:ആയിഷത്ത് താഹിറ
ഉപ്പള : റൺ കേരള റൺ മംഗൽപാടി പഞ്ചായത്തിൽ വൻ വിജയമാക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് ആയിഷത്ത് താഹിറ അറിയിച്ചു. പഞ്ചായത്തിലെ കേന്ദ്രങ്ങളിലാണ് കൂട്ട ഓട്ടം. എല്ലാവരും കൂട്ട ഓട്ടത്തിൽ പങ്കെടുക്കണം.നാളെ (16) മൂന്നിന് മംഗൽപാടി പഞ്ചായത്ത് മീറ്റിങ് ഹാളിൽ പ്രധാന അധ്യാപകരുടെയും പൊതു പ്രവർത്തകരുടെയും യോഗം ചേരും.