റൺ കേരള റൺ: നാടൊരുങ്ങുന്നു

കാസർകോട് : റൺ കേരള റൺ വൻ വിജയമാക്കാൻ കാസർകോട് ബിഇഎം ഹയർസെക്കൻഡറി സ്കൂളിൽ ഒരുക്കം തുടങ്ങി. സ്കൂളിൽ നിന്ന് 20നു 10.30നു പുറപ്പെട്ട് ബാങ്ക് റോഡ്, കറന്തക്കാട് വഴി തിരിച്ചെത്തുന്ന കൂട്ടയോട്ടത്തിൽ കുടുംബശ്രീ, ക്ളബ്ബുകൾ, കെഎസ്ആർടിസി ജീവനക്കാർ, തൊഴിലാളികൾ, ഉദ്യോഗസ്ഥർ, രക് ഷിതാക്കൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിക്കാൻ സംഘാടകയോഗം തീരുമാനിച്ചു. നഗരസഭ വാർഡ് കൗൺസിലർ എം.ശ്രീലത ഉദ്ഘാടനം ചെയ്തു. സ്കൂൾപി
ടിഎ വൈസ് പ്രസിഡന്റ് അഡ്വ. ത്രിവേണി കെ അഡിഗ അധ്യക് ഷത വഹിച്ചു. ഹൈസ്കൂൾ പ്രധാന അധ്യാപകൻ ടി.എൻ.ബാലകൃഷ്ണ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജി.രാജഗോപാല, പിടിഎമുൻ പ്രസിഡന്റ് െക.യശ്വന്ത എന്നിവർ പ്രസംഗിച്ചു. റൺ കേരള റണ്ണിൽ കാസർകോട് ടൗൺ ഗവ. യുപി സ്കൂൾ വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുമെ ന്ന് പ്രധാന അധ്യാപകൻ ഡി.ദേവപ്പ അറിയിച്ചു.

കാസർകോട് : റൺ കേരള റൺപങ്കാളിത്തം കൊണ്ട് സജീവമാക്കാൻ കാസർകോട് കസബഒരുങ്ങുന്നു. 20നു 10.30ന് കാസർ
കാട്േ കസബ ഗവ. ഫിഷറീസ് യുപി സ്കൂളിൽ നിന്നു പുറപ്പെട്ടു മൽസ്യഫെഡ് ജംക് ഷൻ വരെയാണ് റൺ കേരള റൺ പതാ
കയുമേന്തിയുള്ള കൂട്ടയോട്ടം. കുറുംബ ഭഗവതി ക്ഷേത്രസ്ഥാനികർ, വലക്കാർ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, നാട്ടുകാർ, വിദ്യാർഥികൾ, ക്ലബ്ബുകൾതുടങ്ങി എല്ലാവരും പങ്കെടുക്കണമെന്ന് നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ ജി. നാരായണൻ,
കസബ ഗവ. ഫിഷറീസ് യുപി സ്കൂൾ പ്രധാന അധ്യാപിക പി.െക. ഷേർലി, സ്കൂൾ സീനിയർ അസിസ്റ്റന്റ് ടി.വി. രാജീവ്,
പിടിഎ പ്രസിഡന്റ് ബി. ജയദേവൻ, എക്സി. അംഗം പി.യു.ജയചന്ദ്രൻ തുടങ്ങിയവർ അഭ്യർഥിച്ചു.

വിദ്യാനഗർ : ഗവ. കാളേജിൽ നിന്നു 20നു 10.30ന് കലക്ടറേറ്റിലേക്ക് പുറപ്പെടുന്ന റൺ കേരള റൺ മെഗാ പരിപാടിയിൽ മുഴുവൻ
വിദ്യാർഥികളും അധ്യാപകരും ഇതര ജീവനക്കാരും പങ്കെടുക്കണമെന്ന് കോളജ് പ്രിൻസിപ്പൽ ഡോ.െക.പി. അജയകുമാർ,റൺ കേരള റൺ കോളജ് കൺവീനർ എം.സി. രാജു എന്നിവർ അഭ്യർഥിച്ചു.

നെല്ലിക്കുന്ന് : നെല്ലിക്കുന്ന് ഗേൾസ് സ്കൂളിൽ നിന്നു കാസർകോട് കെ എസ് ആർ ടി സി ഡിപ്പോ പരിസരത്തേക്ക് നീങ്ങുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി, ഹയർസെക്കൻഡറി, ഹൈസ്കൂൾ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർഥിനികളും രക്ഷിതാക്കളും അധ്യാപകരും ഇതര ജീവനക്കാരും പങ്കെടുക്കും. സംഘാടകയോഗത്തിൽ പിടിഎ പ്രസിഡന്റ് പുരുഷോത്തമ ഭട്ട് അധ്യക്ഷതവഹിച്ചു. ഹൈസ്കൂൾ പ്രധാന അധ്യാപകൻ ഇ. വേണുഗോപാലൻ, ഹയർസെക്കൻഡറിസ്കൂൾ പ്രിൻസിപ്പൽ പി.വി. പ്രസീത, വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.എസ്. ബിൻസി, മദർ പിടിഎ പ്രസിഡന്റ് സാബിറ അബ്ദുൽ റഹീം ബങ്കര തുടങ്ങിയവർ പ്രസംഗിച്ചു.

കാസർകോട്: ദേശീയ ഗെയിംസിനോടനുബന്ധിച്ച് റൺ കേരള റൺ പരിപാടിയിൽ ജില്ലയിലെ മുഴുവൻ ടൂ വീലേഴ്സ്
അസോസിയേഷൻ അംഗങ്ങളും പങ്കെടുക്കണമെന്നു ജില്ലാ ടൂവീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കൊപ്പൽ അബ്ദുല്ല, ജനറൽ സെക്രട്ടറി നാഗേഷ് ഷെട്ടി, ട്രഷറർ അബ്ദുൽ റഹ്മാൻ ഹാജി തളങ്കര, ബി.കെ മാഹിൻ എന്നിവർ അറിയിച്ചു.

കോട്ടിക്കുളം : റൺ കേരള റണ്ണിൽ നൂറുൽ ഹുദാ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ 801 കുട്ടികൾ,അധ്യാപകർ, പിടിഎ, മറ്റു ജീവന
ക്കാർ, രക്ഷിതാക്കൾ, സ്കൂൾമാനേജ്മെന്റ് ഭാരവാഹികൾ അടക്കം 1500 പേർ പങ്കാളികളാകാൻ സ്വാഗതസംഘം യോഗം തീരുമാനിച്ചു.
സ്കൂൾ മാനേജർ റഫീഖ് അങ്കക്കളരി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷെരീഫ് കാപ്പിൽ അധ്യക്ഷത വഹിച്ചു. സെമീർ,എം.എസ്. ജംഷിദ്, അമീർ, ഹനീഫ, ഹാരിസ്, സ്കൂൾ പ്രധാനാധ്യാപകൻ സി. രാധാകൃഷ്ണൻ, മുഹമ്മദ്കുഞ്ഞി, സിറാജുദ്ദീൻ, ജലീൽ കാപ്പിൽ, മനോജ് പള്ളിക്കര, സജിത്ത്,ജവാദ്, പ്രസീമ, സൗമ്യ, ഡോണ,ഷഹനൂർ എന്നിവർ പ്രസംഗിച്ചു.

കാസർകോട് : ദേശീയ ഗെയിംസിനോട് അനുബന്ധിച്ചുള്ള കൂട്ടയോട്ടത്തിൽ വ്യാപാരികളും.20നു 10.30നു നടക്കുന്ന കൂട്ടയോട്ടത്തിൽ കാസർകോട് യൂണിറ്റിൽ നിന്ന് 500 വ്യാപാരികളെ പങ്കെടുപ്പിക്കാൻ എ.കെ മൊയ്തീൻകുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന കാസർകോട്മർച്ചന്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. അഷറഫ് സുൽസൺ, പൈക്ക അബ്ദുല്ലക്കുഞ്ഞി, മാഹിൻകോളിക്കര, അസീസ് ഷാസ്,ടി.എ. ഇല്യാസ്, ബാലകൃഷ്ണഷെട്ടി, റൗഫ് പള്ളിക്കാൽ,ജി.എസ്. ശശിധരൻ, െക.നാഗേ
ഷ് ഷെട്ടി, ബഷീർ കല്ലങ്കാടി എന്നിവർ പ്രസംഗിച്ചു.

അണങ്കൂർ: ദേശീയ ഗെയിംസ് സന്ദേശവുമായി 20നു 10.30ന് അണങ്കൂർ ഗവ. എൽപി സ്കൂളിൽ നിന്നു പുറപ്പെടുന്ന റൺ കേരള റൺ കൂട്ടയോട്ടം സംഘാടക യോഗം ഇന്ന് നടക്കും.2.30ന് സ്കൂളിൽ നടക്കുന്ന യോഗത്തിൽ രക്ഷിതാക്കൾ, സമീപ ക്ലബ്ബുകളുടെ ഭാരവാഹികൾ, ജനപ്രതിനിധികൾ, കുടുംബശ്രീ, സന്നദ്ധസംഘടനാ ഭാരവാഹികൾ ഉൾപ്പെടെ പങ്കെടുക്കണമെന്ന് സ്കൂൾ പ്രധാനഅധ്യാപകൻ എം. ഭവാനിശങ്കർ അഭ്യർഥിച്ചു.

ബോവിക്കാനം : ദേശീയ ഗെയിംസിനെ വരവേൽക്കാൻ 20നുബോവിക്കാനത്തു സംഘടിപ്പിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിക്കുവാൻ മുളിയാർ പുഞ്ചിരി ക്ലബ് യോഗം തീരുമാനിച്ചു. പ്രസിഡന്റ് െക.ബി. മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി.അഷ്റഫ്, മസൂദ് ബോവിക്കാനം,ബി.സി. കുമാരൻ, ഷെരീഫ് കൊടവഞ്ചി, അബ്ബാസ് മുതലപ്പാറ, സി. സുകുമാരൻ, ഹസൈൻ നവാസ്, ബി. മുഹമ്മദ് അഷ്റഫ്, വി.എം. കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.