സന്ദേശവാഹകരായി ജനപ്രതിനിധികൾ

 ∙കേരളത്തിൽ നടക്കുന്ന മുപ്പത്തിയഞ്ചാമത്ദേശീയ െഗയിംസിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനായി20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം വിജയിപ്പിക്കാൻ മുഴുവനാളുകളും രംഗത്തിറങ്ങണമെന്ന് കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ്.

ബോവിക്കാനം
ദേശീയ ഗെയിംസിന്റെ ഭാഗമായി 20നുസംഘടിപ്പിക്കുന്ന റൺകേരള റൺ മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം, പൊമ്പഞ്ഞൽ, ഇരിയണ്ണി, കാനത്തൂർ എന്നിവിടങ്ങളിൽ നടക്കുമെന്ന് പ്രസിഡന്റ് വി. ഭവാനി അറിയിച്ചു. പരിപാടിയുടെ ജയത്തിനായുള്ള പഞ്ചായത്തുതല ആലോചനാ യോഗം ഇന്ന് 9.30ന് പഞ്ചായത്ത് ഓഫിസിൽ ചേരും. കൂട്ടയോട്ടം വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്നും റൺ കേരള റൺ കായിക ചരിത്രത്തിന്റെ നാഴികക്കല്ലാകുമെന്നും വി. ഭവാനി പറഞ്ഞു.

മുള്ളേരിയ
ദേശീയ െഗയിംസിന്റെ പ്രചാരണാർഥം 20നു സംഘടിപ്പിക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം കാറഡുക്ക പഞ്ചായത്തിൽ വൻവിജയമാക്കുമെന്ന് വൈസ് പ്രസിഡന്റ് എം. ജനനി പറഞ്ഞു. കാറഡുക്ക, മുള്ളേരിയ, ആദൂർ, കുണ്ടാർ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടിയിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കണം. വിശദമായ യോഗം ഇന്നു 11 ന് പഞ്ചായത്ത് ഓഫിസിൽ ചേരുമെന്ന് പ്രസിഡന്റ് അറിയിച്ചു.