റൺ കേരള റൺ: കാസർകോട്ട് ചിത്രരചന

കാസർകോട് : റൺ കേരള റൺ കൂട്ടയോട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 70 അടിനീളത്തിൽ ഒറ്റ ക്യാൻവാസിൽ ചിത്രംവരയുമായി ചിത്രകാരന്മാർ എത്തുന്നു. കാസർകോട് ബസ്സ്റ്റാൻഡിന് സമീപം ഒപ്പുമരച്ചുവട്ടിൽ ഇന്ന് 3.30ന് നഗരസഭാ അധ്യക് ഷൻ ടി.ഇ.അബ്ദുല്ല ചിത്രം വരച്ച് ഉദ്ഘാടനം ചെയ്യും.3.30 മുതൽ ആറുവരെ നടക്കുന്ന ചിത്രകാര കൂട്ടായ്മയിൽ രവി പിലിക്കോട്, രാജേന്ദ്രൻ പുല്ലൂർ, ശ്യാമ ശശി, വിനോദ് പയ്യന്നൂർ, പ്രകാശ് ഇൻസൈറ്റ്, െക.എ ഗഫൂർ, സജീന്ദ്രൻ കാറഡുക്ക തുടങ്ങിയവർ പങ്കെടുക്കും. ചിത്രകലാ വിദ്യാർഥികൾക്കും കുട്ടികൾക്കും പൊതുജനങ്ങൾക്കും കൂട്ടായ്മയിൽ പങ്കെടുക്കാം. പെയിന്റ് സംഘാടകർ നൽകും. ബ്രഷ് ചിത്രകാരന്മാർ കൊണ്ടുവരണം.കൂട്ടയോട്ടം: എല്ലാവരും പങ്കാളികളാകണം കെ കുഞ്ഞിരാമൻ എംഎൽഎ (ഉദുമ)സംസ്ഥാനത്തെ ഏഴായിരം കേന്ദ്രങ്ങളിൽ നടക്കുന്ന കൂട്ടയോട്ടം വൻ വിജയമാകും. കാഴ്ചക്കാരായി നോക്കിനിൽക്കാതെ എല്ലാവരും 20നു നടക്കുന്ന കൂട്ടയോട്ടത്തിൽ പങ്കാളികളാകണം.കൂട്ടയോട്ടം കായികരംഗത്ത് ആവേശമാകും. 27 വർഷങ്ങൾക്ക് ശേഷമാണ് ദേശീയ ഗെയിംസിനു കേരളം വേദിയാകുന്നത്.ഇതു വിജയിപ്പിക്കേണ്ടത് ഓരോ മലയാളിയുടെയും ഉത്തരവാദിത്തമാണ്.എല്ലാവരെയും കൂട്ടിയോജിപ്പിക്കുന്ന ആ വേഗശക്തിയാണ് സ്പോർട്സ്. അതിന്റെ വിജയവും ലക്ഷ്യവും പ്രവൃത്തിയും ദേശീയ ഉൽസവമാക്കിമാറ്റുന്നതിനു നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യണം. ഗെയിംസിന്റെ സന്ദേശം നാടെങ്ങുമെത്തിക്കാൻ റൺ കേരള റണ്ണിലൂടെ ക ഴിയും. കണ്ണിയിൽ അണിചേർന്നു ചരിത്രസംഭവമാക്കി മാറ്റാൻ കക്ഷിരാഷ്ട്രീയ ദേഭമന്യേ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.