ക്യാൻവാസിൽ വർണമഴ തീർത്ത് ചിത്രകാരൻമാരുടെ സംഗമം

കാസർകോട് : പ്രശസ്ത ചിത്രകാരൻമാർ ക്യാൻവാസിലേക്ക് പകർന്ന ചിത്രങ്ങൾ കണ്ടപ്പോൾ നഗരത്തിന് ദേശീയ ഗെയിംസ് കണ്ട ഉൽസവലഹരി. ദേശീയ ഗെയിംസിന്റെ സന്ദേശവുമായി 20ന് നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചായിരുന്നു ചിത്രകാരൻമാരുടെ കൂട്ടായ്മ പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ ഒപ്പുമര ചുവട്ടിൽ വർണം കൊണ്ട് ദേശീയ െഗയിംസ് തീർത്തത്.27 വർഷത്തിനു ശേഷം കേരളത്തിലേക്ക് കടന്നു വരുന്ന ദേശീയ ഗെയിംസ് സംസ്ഥാനത്തിന്റെ കായിക മാമാങ്കം മാത്രമല്ല കായിക കരുത്ത് തെളിയിക്കുന്ന ദേശീയോൽസവമാണെന്നു കൂടി തെളിയിക്കുന്നതായി അകില്രിക് വർണങ്ങളിൽ ക്യാൻവാസിൽ പകർന്ന വരകൾ. 75അടിയോളം നീളത്തിലെ ക്യാൻവാസിലായിരുന്നു ചിത്രങ്ങളുെട വർണമഴ വിസ്മയം തീർത്തത്. കേരള ചിത്രകലാ പരിഷത് പ്രസിഡന്റ് ഹരീന്ദ്രൻ ചാലാട്, പ്രകാശ് ഇൻസൈറ്റ്, രാജേന്ദ്രൻ പുല്ലൂർ, ശ്യാമ ശശി, സചിവൻ കാറഡുക്ക, വിനോദ് പയ്യന്നൂർ,െകഎ.ഗഫൂർ, രവി പിലിക്കോട്, നാസർ ചപ്പാരപ്പടവ് തുടങ്ങിയവർ ചിത്രരചനയിൽ പങ്കെടുത്തു.