റണ്‍ കേരള റണ്‍  പഞ്ചായത്തുകളൊരുങ്ങി;  വിപുലമായ യോഗങ്ങള്‍

എടക്കര . ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടം വിജയിപ്പിക്കുന്നതിനായി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ യോഗങ്ങള്‍ തുടങ്ങി. വഴിക്കടവില്‍ പ്രസിഡന്റ് ഹഫ്സത്ത് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അസീസ് പുളിയഞ്ചാലി അധ്യക്ഷ്യം വഹിച്ചു. ജനപ്രതിനിധികള്‍. സ്കൂള്‍ പ്രധാനാധ്യാപകര്‍, പിടിഎ പ്രസിഡന്റുമാര്‍, യുവജന സംഘടനാ ഭാരവാഹികള്‍, ക്ളബ് ഭാരവാഹികള്‍, രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പഞ്ചായത്തില്‍ ഏഴു സ്ഥലങ്ങളിലാണ് കൂട്ടയോട്ടം. നാളെ മൂന്നിന് ഒരോ സ്ഥലത്തും വീണ്ടും യോഗം ചേരുന്നതിനും തീരുമാനിച്ചു. ബദറുദ്ദീന്‍ അമാനത്ത്. സുജ പാലാട്, എന്‍. മൊയ്തീന്‍, കെ. മനോജ്കുമാര്‍, വി.കെ. മൊയ്തീന്‍കുട്ടി, ബിനീഷ് ജോസ്, ബാബു ഗിരീഷ്, സൂരജ്, എം.എ. മുജീബ്,  ഇബ്രാഹിം മണിമൂളി, വി.പി. മത്തായി, മുജീബ് എരഞ്ഞിയില്‍, സി.യു ഏലിയാസ്,  പൊറ്റയില്‍ കോയാമു, ഷാജി എടക്കര എന്നിവര്‍ പ്രസംഗിച്ചു. എടക്കര പഞ്ചായത്തില്‍ ഇന്ന് മൂന്നിനും മൂത്തേടം പഞ്ചായത്തില്‍ നാളെ  മൂന്നിനും പോത്തുകല്ല് പഞ്ചായത്തില്‍ ശനിയാഴ്ച മൂന്നിനും യോഗം ചേരുമെന്ന്  പ്രസിഡന്റുമാരായ ഒ.ടി. ജയിംസ്, പി. ഉസ്മാന്‍, മറിയാമ്മ ഏബ്രഹാം എന്നിവര്‍ അറിയിച്ചു.