റണ്‍ കേരള റണ്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം വനിതകളും

കോട്ടയ്ക്കല്‍ . ചരിത്രത്തിന്റെ ഭാഗമായി മാറുന്ന സുവര്‍ണ മുഹൂര്‍ത്തത്തില്‍ പങ്കുചേരാന്‍ വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പം വനിതകളും രംഗത്ത്. 20ന് നടക്കുന്ന റണ്‍ കേരള റണ്ണില്‍ പങ്കെടുക്കുമെന്ന് മുനിസിപ്പല്‍ വ്യാപാരി വ്യവസായി ഏകോപന സമിതി, എസ്ടിയു കമ്മിറ്റി, എയ്ഞ്ചല്‍സ് വനിതാ ക്ളബ് എന്നിവര്‍ അറിയിച്ചു.

മുഴുവന്‍ വ്യാപാരികളും കൂട്ടയോട്ടത്തില്‍ അണിചേരുമെന്ന് യൂണിറ്റ് പ്രസിഡന്റ് കെ. പി. കെ. ബാവ ഹാജി, ജനറല്‍ സെക്രട്ടറി ടി. അബ്ദുല്‍ഗഫൂര്‍, യൂത്ത് വിങ് പ്രസിഡന്റ് പി.കെ. അബ്ദുല്‍ നിസാര്‍, ജനറല്‍ സെക്രട്ടറി ബ്രദേഴ്സ് മുസ്തഫ എന്നിവര്‍ പറഞ്ഞു. മോട്ടോര്‍, ചുമട്ട്, റിയല്‍ എസ്റ്റേറ്റ് മേഖലയിലെ തൊഴിലാളികള്‍ ഒന്നടങ്കം പങ്കെടുക്കുമെന്ന് എസ്ടിയു പ്രസിഡന്റ് ചോലക്കല്‍ അബ്ദുല്‍ കരിം, ജനറല്‍ സെക്രട്ടറി മേലേതില്‍ അഹമ്മദ് എന്നിവര്‍ വ്യക്തമാക്കി. വിവിധ മേഖലകളിലെ വനിതകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് എയ്ഞ്ചല്‍സ് വനിതാ ക്ളബ് പ്രസിഡന്റ് കെ. കൃഷ്ണ, സെക്രട്ടറി ടി.വി. മുംതാസ്, കോ-ഒാര്‍ഡിനേറ്റര്‍ സുജാതാ എസ്. വര്‍മ എന്നിവര്‍ അറിയിച്ചു.