റൺ കേരള റൺ: ആലോചനായോഗങ്ങൾ ഇന്നും നാളെയും

മലപ്പുറം ∙ റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടു ജില്ലാതല ആലോചനാ യോഗങ്ങൾ ഇന്നും നാളെയുമായി കലക്ട്രേറ്റിൽ നടക്കും.റൺ കേരള റണ്ണിന്റെ ജില്ലാ തല ചുമതലയുള്ള മന്ത്രി മഞ്ഞളാംകുഴി അലി ഇന്നു രാവിലെ ജില്ലാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കലക്ടർ കെ ബിജുവുമായി ഒരുക്കങ്ങൾ ചർച്ച ചെയ്യും. നാളെ രാവിലെ ഒൻപതരയ്ക്ക് കലക്ട്രേറ്റിൽ വിപുലമായ യോഗം വിളിച്ചിട്ടുണ്ട്. ഇതിൽ മുഴുവൻ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാ അധ്യക്ഷരും ജില്ലാ പഞ്ചായ
ത്ത് പ്രസിഡന്റ് എന്നിവർക്കു പുറമെ തിരഞ്ഞെടുക്കപ്പെട്ട ചില വകുപ്പ് മേധാവികളും പങ്കെടുക്കും.