വിപുലമായ പരിപാടികളുമായി തിരൂർ നഗരസഭ

തിരൂർ ∙ ദേശീയ ഗെയിംസിന്റെ പ്രചാരണാർഥം തിരൂരിൽ റൺ കേരള റൺ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ നഗരസഭ രംഗത്ത്. നഗരസഭയിലെ മുഴുവൻ സ്കൂളുകളെയും 20നു 10.30നു നടക്കുന്ന ഓട്ടത്തിൽ പങ്കെടുപ്പിക്കും. കൂടാതെ കമ്യൂണിറ്റി പൊലീസ്, സ്റ്റുഡന്റ്സ് പൊലീസ്, സ്കൗട്ട് ആൻഡ് ഗൈഡ്, എൻഎസ്എസ്, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ-സാംസ്കാരിക സംഘടനകൾ എന്നിവരെ പരിപാടിയിൽ അണിനിരത്തും.

കോരങ്ങത്ത് സാംസ്കാരികസമുച്ചയത്തിൽനിന്നാരംഭിക്കുന്ന കൂട്ടയോട്ടം രാജീവ്ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സമാപിക്കും. പരിപാടിയിൽ നഗരസഭ അംഗങ്ങളും ഉദ്യോഗസ്ഥരും അണിചേരും. റൺ കേരള റൺ പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. നഗരസഭാ ചെയർപഴ്സൻ കെ. സഫിയ ആധ്യക്ഷ്യം വഹിച്ചു. ഉപാധ്യക്ഷൻ പി. രാമൻകുട്ടി, അംഗങ്ങളായ കെ.കെ. അബ്ദുസലാം, പി.ഐ. റൈഹാനത്ത്, പി.പി. ലക്ഷ്മണൻ, നിർമല കുട്ടിക്കൃഷ്ണൻ, കെ. കൃഷ്ണൻ നായർ, കണ്ടാത്ത് മുഹമ്മദലി, സി.കെ. കുമാരൻ, പി.കെ.കെ. തങ്ങൾ, സി.വി. വിമൽകുമാർ, കെ. സെയ്താലിക്കുട്ടി, പി. സഫിയ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. നൗഷാദലി, പി.എ. ബാവ, പി.പി. അബ്ദുറഹിമാൻ, ഡപ്യൂട്ടി തഹസിൽദാർ ബി. അശോകൻ, എൻ.സി. വിജയൻ, തിരൂർ എസ്ഐ ഇ. വീരമണി, കെ. രാധാകൃഷ്ണൻ, നാസർ കൊക്കോടി, ഹമീദ് കൈനിക്കര, കെ.എസ്. ചിത്രഭാനു, കെ.പി. അനിൽകുമാർ, പി. മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. നഗരസഭാധ്യക്ഷ കെ. സഫിയ ചെയർമാനും, നാസർ കൊക്കോടി കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.