റൺ കേരള റൺ: തണൽക്കൂട്ട് വിളംബര ജാഥ നടത്തി

പെരിന്തൽമണ്ണ ∙ പരിയാപുരം സെന്റ്മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ സന്നദ്ധ സംഘടനയായ തണൽക്കൂട്ടിന്റെ നേതൃത്വത്തിൽ ദേശീയ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന റൺ കേരള റൺ പരിപാടിയുടെ വിളംബര ജാഥ നടത്തി. സെന്റ്മേരീസ് എച്ച്എസ്എസ് പ്രിൻസിപ്പൽ പി.ടി. ഗ്രേസി, തണൽക്കൂട്ട് ജില്ലാ കൺവീനർ ജോഷി ജോസഫ്, സൂസൻ ജോർജ്, പി. ജയകൃഷ്ണൻ എന്നിവർ ജാഥ നയിച്ചു.