റൺ കേരള റണ്ണിന് എടക്കര ഒരുങ്ങി

എടക്കര ∙ ദേശീയ ഗെയിംസിന്റെഭാഗമായി സംഘടിപ്പിക്കുന്ന റൺ കേരള റൺ മെഗാ കൂട്ടയോട്ടമാക്കാൻ എടക്കര പഞ്ചായത്ത് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സെറീന മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു. പാലത്തിങ്കലുള്ള എടക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്നുംപുറപ്പെട്ട് ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കുന്ന കൂട്ടയോട്ടത്തിൽ സ്കൂൾ വിദ്യാർഥികൾക്കു പുറമേ പ്രദേശത്തെ കായികതാരങ്ങൾ,ജനപ്രതിനിധികൾ, വ്യാപാരികൾ, കുടുംബശ്രീ പ്രവർത്തകർ, യുവജന സംഘടനകളുടെ പ്രവർത്തകർ തുടങ്ങിയവർ അണിനിരക്കും. എം.ഐ. ഷാനവാസ് എംപി ഫ്ളാഗ്ഓഫ് ചെയ്യും. അദ്ദേഹം കൂട്ടയോട്ടത്തിലും പങ്കെടുക്കും. യോഗത്തിൽ കബീർ പനോളി, ടി.പി. അഷറഫലി, ടി.ടി. മൻസൂർ, പി. പ്രസന്നകുമാരി, മേരിമണി, രവീന്ദ്രൻ, നാസർ കാങ്കട, കെ. ബെന്റി, സി.ടി. സെലീം, ഷിജു കെ. ഏബ്രഹാം, ഇ.എ. മാർക്കോസ്, കെ. കൃഷ്ണൻ, ജയകൃഷ്ണൻ പാലേമാട്, അബ്ദുൽ നാസർ പാതിരിപ്പാടം, കെ.ടി. അബൂബക്കർ, ഗയാഫി, പഞ്ചായത്ത് സെക്രട്ടറി ശിവദാസൻ നായർ, വിഇഒ ഷാജു ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.