820 കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർണം

മലപ്പുറം : ജില്ലയിലെ 820 കേന്ദ്രങ്ങളിൽ റൺ കേരള റൺ കൂട്ടയോട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കൂട്ടയോട്ടത്തിന്റെ ഒരുക്കങ്ങളെപ്പറ്റി ആലോചിക്കാൻ കലക്ടറേറ്റിൽ മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.മലപ്പുറം ഉൾപ്പെടെ ജില്ലയിൽ 27 മെഗാ കേന്ദ്രങ്ങളുണ്ട്. ഈ കേന്ദ്രങ്ങളിൽ 5,000നു മുകളിൽ ആളുകൾ കൂട്ടയോട്ടത്തിൽ പങ്കുചേരും. വിദ്യാഭ്യാസ സ്ഥാപനങ്ങളുെട പരിസരമുൾപ്പെടെയുള്ള കേന്ദ്രങ്ങളാണ് കൂട്ടയോട്ടത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. മുൻകൂ
ട്ടി നിശ്ചയിച്ചു റജിസ്റ്റർ ചെയ്ത ഈ 820 കേന്ദ്രങ്ങൾക്കു മാറ്റമുണ്ടാകില്ല. 200 മീറ്റർ മുതൽ ഒരു കിലോ മീറ്റർ വരെയാണ് ഓരോ സ്ഥലത്തും ഓട്ടം നടത്തുന്നത്. റജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽക്കൂടിയും താൽപര്യമുള്ളവർക്ക് ഏതു കേന്ദ്രങ്ങളിൽനിന്നും കൂട്ടയോട്ടത്തിൽ പങ്കെടുക്കാം. റജിസ്റ്റർ െചയ്തിട്ടുള്ള കേന്ദ്രങ്ങളിൽ ട്ടയോട്ടത്തിനാവശ്യമായ സാമഗ്രികൾ എത്തിച്ചിട്ടുണ്ട്.

പുതുതായി തീരുമാനിക്കപ്പെട്ട പോയിന്റുകൾക്ക് ഈ സാമഗ്രികൾ ലഭിക്കില്ല.20നു രാവിലെ 10.20ന് എല്ലാ കേന്ദ്രങ്ങളിലും ദേശീയ ഗെയിംസ് തീംസോങ് ആലാപനം നടക്കും.10.25ന് പ്രതിജ്ഞ.10.30ന് കൂട്ടയോട്ടത്തിനു ഫ്ലാഗ് ഓഫ്.ഓരോ കേന്ദ്രത്തിലേക്കും ക്ഷണിക്കപ്പെടുന്ന വിശിഷ്ടാതിഥികളാകും ഫ്ലാഗ്ഓഫ് ചെയ്യുന്നതും പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതും.ജില്ലയിലെ മുഴുവൻ എൽപി സ്കൂളുകളിലും അതേ സമയം അസംബ്ലി നടത്തി പ്രതിജ്ഞയെടുക്കും. മറ്റു സ്കൂളുകളിലെ വിദ്യാർഥികളെല്ലാം കൂട്ടയോട്ടത്തിൽ പങ്കെടുക്കും.പി. ഉബൈദുല്ല എംഎൽഎ, കലക്ടർ കെ ബിജു, ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റ,എഡിഎം എൻ.ടി. മാത്യു, സബ്കലക്ടർ അമിത് മീണ, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ വി.പി.സുകുമാരൻ, പഞ്ചായത്ത്അസോസിയേഷൻ ജില്ലാ ഭാരവാഹികളായ സി.െക.എ. റസാഖ്,സി.െകെ ജയദേവ്, പി.പി. സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.