നാടൊരുങ്ങി; ചരിത്രത്തിലേക്ക് ഓടിക്കയറാൻ

വളാഞ്ചേരി ∙ പഞ്ചായത്തിൽ റൺ കേരള റൺ കൂട്ടയോട്ടത്തിന് ഒരുക്കം പൂർണം. മേഖലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂട്ടയോട്ടത്തിൽ അണിചേരും. നഗരമേഖലയിലെ റജിസ്റ്റർ ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അതത് സ്കൂളുകളിൽനിന്ന് പ്രതിജ്ഞയെടുത്ത് വളാഞ്ചേരി പഞ്ചായത്ത് ഓഫിസ് പരിസരത്തുനിന്ന് പുറപ്പെടുന്ന പ്രധാന കൂട്ടയോട്ടത്തിൽ അണിചേരും.

എസ്പിസി അംഗങ്ങൾ, അയൽക്കൂട്ടം—ആശ പ്രവർത്തകർ, തൊഴിലുറപ്പു തൊഴിലാളികൾ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ, വ്യാപാരികൾ, ഡ്രൈവർമാർ, സാംസ്കാരിക—സന്നദ്ധസംഘടനാപ്രവർത്തകർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, നഴ്സിങ് വിദ്യാർഥിനികൾ, സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ വിദ്യാർഥികൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും കൂട്ടയോട്ടത്തിൽ അണിചേരും. കൂട്ടയോട്ടം വളാഞ്ചേരി സിഐ കെ.ജി. സുരേ×് ഫ്ളാഗ്ഓഫ് ചെയ്യും. സെൻട്രൽ കവല വഴി കൊട്ടാരത്താണ് സമാപനം.

വിവിധയിടങ്ങളിൽനിന്ന് എത്തുന്ന കൂട്ടയോട്ടങ്ങളും സെൻട്രൽ കവലയിൽ പ്രധാന കൂട്ടയോട്ടത്തിൽ സംഗമിച്ച് ഒന്നിച്ച് കൊട്ടാരത്തേക്ക് പുറപ്പെടും. പൊതുജനങ്ങൾക്ക് എല്ലായിടത്തും കൂട്ടയോട്ടത്തിൽ ഒത്തുചേരാം. ഡ്രൈവർമാർക്ക് വാഹനം നിർത്തിയും പങ്കാളികളാകാം.

വളാഞ്ചേരി ∙ നാളെ നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ വിജയത്തിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘാടകസമിതി രൂപവൽക്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി. അബ്ദുൽഗഫൂർ ആധ്യക്ഷ്യം വഹിച്ചു.
കെ.ടി. നിസാർബാബു, വളാഞ്ചേരി എഎസ്ഐ വർഗീസ്, ജനമൈത്രി പൊലീസ് കോ—ഓർഡിനേറ്റർ നസീർ തിരൂർക്കാട്, ടി.ടി. മുഹമ്മദ്ബ×ീർ, കെ.പി. യൂനുസ്, കെ.വി. സത്യനാരായണൻ, ടി. നസീർ, ടി.എം. കൃ×്ണരാജൻ, സുരേ×് പൂവാട്ടുമീത്തൽ, വി.കെ. രാജേ×്, ടി. മെഹബൂബ്, ടി.പി. സുൽഫിക്കർ, പി.പി. ഹമീദ്, ടി.കെ. രഞ്ജിത്ത്, കുഞ്ഞാവ വാവാസ്, ഉണ്ണിക്കൃ×്ണൻ, സി.കെ. രാമചന്ദ്രൻ, കെ.ടി. നിസാർബാബു തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടകസമിതി ഭാരവാഹികൾ: ടി.പി. അബ്ദുൽഗഫൂർ(ചെയർ), കെ.വി. സത്യനാഥൻ (വൈ. ചെയർ)കെ.ടി. നിസാർബാബു(കൺ), നസീർ തിരൂർക്കാട് (ജോ. കൺ).