ഏക മനസ്സോടെ ഇവർ റൺ കേരള റണ്ണിന്

കെ.രാമചന്ദ്രൻ (ജില്ലാ കലക്ടർ)
ദേശീയ ഗെയിംസിന്റെ വിളംബരമായെത്തുന്ന റൺ കേരള റണ്ണിൽ കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരുടെ പങ്കാളിത്തവും സഹകരണവും ഉറപ്പാക്കാൻ ശ്രമിക്കുമെന്നു ജില്ലാ കലക്ടർ കെ രാമചന്ദ്രൻ. കൂട്ടയോട്ടത്തിലൂടെ ഒരുമയുടെ സന്ദേശം നമുക്കു രാജ്യത്തിനോടു വിളിച്ചു ചൊല്ലാം. കലക്ടറേറ്റിലെ ജീവനക്കാരോടൊപ്പം അവർക്കൊരാളെന്ന നിലയിൽ ഒരു കേന്ദ്രത്തിൽ ഞാനും കൂട്ടയോട്ടത്തിനുണ്ടാകും. ഒരേ മനസ്സോെട ഒരേ ഹൃദയതാളത്തിൽ നമുക്ക് ഒരുമിച്ചു ഗെയിംസിനെ വരവേൽക്കാം.

മോഹൻ എ.മേനോൻ
എഡിആർഎം
ദേശീയ ഗെയിംസിന്റെ സന്ദേശം ജനങ്ങളിnൽ എത്തിക്കാനുള്ള റൺകേരള റൺ കായിക താരങ്ങൾക്കും സംഘാടകർക്കും വലിയ പ്രോത്സാഹനമാണ് .ദേശീയ കായികമേളയുടെ എല്ലാതലത്തിലും റയിൽവേയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുകയാണ്. കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന കായികതാരങ്ങളും റയിൽവേയുടെ, പ്രത്യേകിച്ച് പാലക്കാട് ഡിവിഷന്റെ സംഭാവനയാണെന്ന് അഭിമാ
നത്തോടെ പറയാൻ കഴിയും.പ്രീജാശ്രീധരൻ,ടിന്റുലൂക്ക, സജീഷ് ജോസഫ്, ബിബിൻമാത്യു തുടങ്ങിയവർ കേരളത്തിന്റെ മെഡൽപട്ടികയിൽ തീർച്ചയായും ചലനങ്ങൾ ഉണ്ടാക്കും. വോളിബോൾ പോലുള്ള ടീം ഇനങ്ങളിലും നെടുംതൂണുകളായി റയിൽവേ താരങ്ങളുണ്ട്. സംഘാടനത്തിൽ റയിൽവേയുടെ പത്മിനി തോമസും നിരവധി മുൻതാരങ്ങളും ഓഫീഷ്യൽസും പ്രവർത്തിക്കുന്നു. മേളയുെട മനസും വികാരവുമായി മാറാൻ റൺ കേരള റണ്ണിനു കഴിയട്ടെ. എല്ലാഭാവുകങ്ങളും നേരുന്നു.

കെ.സുരേഷ് രാജ്
(െകഎപി അസി.കമാൻഡാന്റ ്)
ചരിത്രത്തിന്റെ ഭാഗമാകുന്ന റൺ കേരള റണ്ണിനായി ശാരീരികമായും മാനസ്സികമായും ഒരുങ്ങി കഴിഞ്ഞെന്നു മുൻ ദേശീയതാ
രവും െകഎപി രണ്ട് അസി.കമാൻഡാന്റുമായ കെ.സുരേഷ് രാജ്. 100 മീറ്ററിൽ ഇന്ത്യൻ പൊലീസിലെ ഏറ്റവും വേഗമേറിയ താരങ്ങളിലൊരാളായ സുരേഷ് രാജ് മുട്ടികുളങ്ങരയിലെ പ്രധാന കേന്ദ്രത്തിനൊപ്പമായിരിക്കും റൺ കേരള റണ്ണിനിറങ്ങുക. 100 മീറ്ററിൽ
അദ്ദേഹം സ്ഥാപിച്ച റെക്കോർഡ് ഈ അടുത്ത കാലത്താണു തിരുത്തപ്പെട്ടത്. 1981ലെ ജി.വി. രാജാ അവാർഡ് ജേതാവുകൂടിയായ കെ. സുരേഷ് രാജ് 1987ൽ കേരള ആതിഥേയത്വം വഹിച്ച രണ്ടാമത്തെ ദേശീയ ഗെയിംസിൽ 100 മീറ്ററിൽ മെഡൽ ജേതാവാണ്.

ജില്ലാ വോളിബോൾ അസോസിയേഷൻ
റൺ കേരള റണ്ണിൽ ജില്ലാവോളിബോൾ അസോസിയേഷനും അണിചേരുന്നു. കായികതാരങ്ങൾക്കു പ്രോൽസാഹനവും പ്രചോദനവുമാകുന്ന കൂട്ടയോട്ടം കായിക കൂട്ടായ്മയ്ക്കു വേദിയാകുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ സുബ്രഹ്മണ്യനും സെക്രട്ടറി വി. ഗംഗാധരനും അറിയിച്ചു. ഒരേ സമയം ഏഴായിരത്തോളം കേന്ദ്രങ്ങളിൽ കേരളം ഒന്നായി ഓടുമ്പോൾ ലോകചരിത്രത്തിൽ തന്നെ ഇതു മാതൃകയാകുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

അനൂപ് ശങ്കർ(പിന്നണി ഗായകൻ)
കലയും കായികവും മനസ്സുകളെ ഒരുമിപ്പിക്കാനുള്ളതാണെന്ന സന്ദേശത്തോെട ദേശീയ ഗെയിംസിന്റെ ഭാഗമായുള്ള കൂട്ടയോട്ടത്തിൽ മ
ണ്ണാർക്കാട്ടുകാർക്കൊപ്പം ഓടാൻ യുവ ഗായകൻ അനൂപ് ശങ്കറും. സ്റ്റേജ് ഷോകളിലും ചാനലുകളിലും തരംഗമായ അനൂപ് സിനിമാ രംഗത്തെ തിരക്കിനിടയിലും 20നു നടക്കുന്ന കൂട്ടയോട്ടത്തിൽ നാട്ടുകാരോടൊപ്പം ചേരും. ഗെയിംസ് നേരിട്ടു കാണുകയെന്നത് എല്ലാവർക്കും സാധിക്കില്ലെന്നതിനാൽ താനടക്കമുള്ളവർക്കു ഗെയിംസിന്റെ ഭാഗമാകാനുള്ള അവസരമാണ് കൂട്ടയോട്ടത്തിലൂടെ
ലഭിക്കുന്നതെന്നും അനൂപ് പറഞ്ഞു