മിനി റൺ

പാലക്കാട് ∙ ദേശീയ ഗെയിംസിന്റെ ആവേശവുമായെത്തുന്ന റൺ കേരള റൺ എന്ന കൂട്ടയോട്ടത്തിനു പ്രചാരണം നൽകാൻ നഗ
രത്തിൽ ഇന്നു മിനി റൺ നടക്കും. വൈകിട്ടു നാലിനു മോയൻസ് സ്കൂൾ ജംക് ഷനിൽ നിന്ന് ആരംഭിക്കുന്ന മിനി റൺ അഞ്ചു വിളക്ക്
ജംങ് ഷനിൽ സമാപിക്കും.ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ ഭാരവാഹികളും അസോസിയേഷന്റെ കീഴിൽ പരിശീലനം
നേടുന്ന കായികതാരങ്ങളും ജില്ലാ വോളിബോൾ അസോസിയേഷന്റെ ഭാരവാഹികളും പ്രവർത്തകരും കായികതാരങ്ങളും, ജില്ലാ
കളരിപ്പയറ്റ് അസോസിയേഷന്റെ ഭാഗമായ കളരിപ്പയറ്റ് സംഘാംഗങ്ങൾ, ജില്ലാ റോളർ സ്കേറ്റി ങ്അസോസിയേഷന്റെ താരങ്ങൾ,
രാപ്പാടി ഹെൽത്ത് ക്ലബിന്റെ പ്രവർത്തകർ തുടങ്ങി നൂറിൽപരം പേർ ഈ മിനി റണ്ണിൽ പങ്കെടുക്കും. 20നു നടക്കുന്ന റൺ കേരള
റണ്ണിന്റെ വരവ് നഗരത്തെയും നഗരവാസികളെയും അറിയിക്കുകയും ജനപങ്കാളിത്തം ഉറപ്പാക്കുകയുമാണു വിളംബരയോട്ടത്തിന്റെ
ലക്ഷ്യം. റൺ കേരള റണ്ണിനെക്കുറിച്ച് അറിഞ്ഞ് വിവിധ സംഘടനകളും സ്ഥാപനങ്ങളും കായിക താരങ്ങളും സാധാരണക്കാരുമെ
ല്ലാം ഇതിൽ പങ്കെടുക്കാനുള്ള താൽപര്യം അറിയിച്ച് ആവേശപൂർവം എത്തുന്നുണ്ട്. മിനി റൺ ഇന്നു വൈകിട്ടു നാലിനു അഡീഷ
നൽ ഡിവിഷനൽ റയിൽവേ മാനേജർ മോഹൻ എ. മേനോൻ ഫ്ളാഗ് ഓഫ് ചെയ്യും.ഇതു സമാപിച്ച ശേഷം ചെറിയ കോട്ടമൈതാന പരിസരത്തു റൺ കേരള റണ്ണിന് ആശംസകൾ അർപ്പിക്കാനുള്ള കൂറ്റൻ ബാനറിന്റെ ഉദ്ഘാടനം കലക്ടർ കെ. രാമചന്ദ്രൻ നിർവഹിക്കും. ബാനറിൽ ആദ്യ ആശംസയെഴുതിയാണു കലക്ടർ ചടങ്ങ് ഉദ്ഘാടനം ചെയ്യുക.