ആവേശമാകാൻ റോഡ്ഷോ വരുന്നു

കെ.പാലക്കാട് ∙ റൺ േകരള റണ്ണിന് ആവേശം പകരാൻ റോഡ് ഷോയും വരുന്നു. റൺ േകരള റണ്ണിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തുന്ന സച്ചിൻ തെൻഡുൽക്കറുടെ ചിത്രം ആലേഖനം ചെയ്ത വാഹനത്തിലാണ് റോഡ്ഷോ. നാളെ രാവിലെ 9.30ന് കല്ലടിക്കോട്ട് നിന്ന് റോഡ് ഷോ ആരംഭിക്കും. കെ വി. വിജയദാസ് എംഎൽഎഉദ്ഘാടനം ചെയ്യും. 11 മണിക്ക് മണ്ണാർക്കാട്, 1.30ന് അലനല്ലൂർ, മൂന്നു മണിക്ക് ചെർപ്പുളശ്ശേരി,4.30ന് കാങ്ങോട് എന്നിവിടങ്ങളിൽ പര്യടനം നടത്തും. 16ന് പത്തിരിപ്പാല, ഒറ്റപ്പാലം, കുളപ്പുള്ളി, പട്ടാമ്പി, കൂറ്റനാട് എന്നിവിടങ്ങളിലും 17ന് ആലത്തൂർ, വടക്കഞ്ചേരി, നെന്മാറ, കാല്ലെങ്കോട്, കൊടുവായൂർ എന്നീ സ്ഥലങ്ങളിലുമാണു പര്യടനം. സമാപനദിനമായ 19ന് ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, ഒലവക്കോട്, സ്റ്റേഡിയംസ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ റോഡ് ഷോ എത്തും