റൺ കേരള :ഇന്നു മുതൽ റോഡ് ഷോ

പാലക്കാട് : റൺ കേരള റണ്ണിന് ആവേശം പകരാൻ ഇന്നു മുതൽ റോഡ് ഷോയെത്തും. രാവിലെ 10നു കല്ലടിക്കോട്ട് നിന്നാരംഭിക്കു ന്ന റോഡ് ഷോ ക.വെി. വിജയദാസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരത്ത് നടക്കുന്ന മെഗാ റണ്ണിനെത്തുന്ന ദേശീയ െഗയിംസ് അബാസിഡർ സച്ചിൻ തെൻഡുൽക്കരുടെ ചിത്രം ആലേഖനം ചെയ്ത വാഹനത്തിലാണ് റോഡ് ഷോ. ഉദ്ഘാടനത്തിനുശേ ഷം 11നു മണ്ണാർക്കാട്, 1.30നു അലനല്ലൂർ, മൂന്നിനു ചെർപ്പുളശേരി, 4.30നു കാങ്ങോട് എന്നിവിടങ്ങളിൽ പര്യടനം നടത്തും. നാളെ പത്തിരിപ്പാല, ഒറ്റപ്പാലം, കുളപ്പുള്ളി, പട്ടാമ്പി, കൂറ്റനാട് എന്നിവിടങ്ങളിലും 17നു ആലത്തൂർ, വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോ ട്, കൊടുവായൂർ എന്നീ കേന്ദ്രങ്ങളിലുമാണ് പര്യടനം. സമാപന ദിവസമായ 19നു ചിറ്റൂർ, കൊഴിഞ്ഞാമ്പാറ, ഒലവക്കോട്, സ്റ്റേഡി യം സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലും റോഡ്ഷോ എത്തും