ഒരുമയുടെ ഓട്ടത്തിൽ എല്ലാവരും കൂടണം

കെ എം മാണി (ധനമന്ത്രി)

കേരളം ആതിഥ്യമേകുന്ന ദേശീയ െഗയിംസിൽ രാജ്യത്തെ മിടുക്കന്മാരായ കായികതാരങ്ങളെല്ലാം മൽസരിക്കുമ്പോൾ അവർക്ക് ഇതുവരെ കിട്ടാത്ത ആവേശവും ആത്മവിശ്വാസവും നമ്മൾ കൊടുക്കണം. കാഴ്ചക്കാരായി മാറിനിൽക്കാതെ ഓരോ കേരളീയനും അവർക്കൊപ്പം ഓടി കേരളത്തിന്റെ കൂട്ടായ്മയുടെ കരുത്തും ആവേശവും കാണിക്കണം.അതിനുള്ള അവസരമാകണം ‘റൺ കേരള റൺ’.

കേരളത്തിന്റെ പെരുമയെ ലോകത്തിന്റെ മുന്നിലെത്തിക്കാൻ എല്ലാവരും ഒന്നിച്ചിറങ്ങണം. കേരളത്തിലെ ജനങ്ങൾ ഒരേദിവസം ഒരേസമയം ഓടുന്നതു ലോകമറിയണം. ജാതിയും മതവും രാഷ്ട്രീയവുമൊക്കെ മറന്നുള്ള ഒത്തൊരുമയാണു സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നത്. മനസ്സുകളുടെ ഇൗ ഒത്തൊരുമ ലോകത്തിനു മാതൃകയാകണം.നമുക്കിനി സമയം പാഴാക്കാനില്ല. എല്ലാവരും തയാറാകണം. സുഹൃത്തുക്കളെയും ബന്ധുക്കളെയും റൺ കേരള റണ്ണിനൊപ്പം ഓടാൻ സന്നദ്ധരാക്കുകയും വേണം.

ദേശീയ ഗെയിംസ് ബ്രാൻഡ് അംബാസഡർ സച്ചിൻ തെൻഡുൽക്കറും ഒരുമയുടെ ഓട്ടത്തിനൊപ്പം ചേരാനെത്തുന്നുണ്ടെന്നതു നമ്മുടെ ആവേശം ഇരട്ടിയാക്കുന്നു. കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ സ്കൂളുകൾ, കോളജുകൾ,പിടിഎകൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ, സമുദായസംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായികൾ, വിദ്യാർഥി സംഘടനകൾ, യുവസംഘടനകൾ എന്നിവയെല്ലാം ഒത്തുചേരണം.എല്ലാവരും ഒത്തൊരുമിച്ചു നാടിനുവേണ്ടി ഓടുന്ന അസുലഭ മുഹൂർത്തവുമാകും നമ്മുടെ റൺ കേരള റൺ...