െഎക്യവും സ്നേഹവും വാനോളം ഉയർത്തുന്ന കൂട്ടയോട്ടം
അക്കീരമൺ കാളദാസ ഭട്ടതിരിപ്പാട് (യോഗക്ഷേമസഭ സംസ്ഥാനപ്രസിഡന്റ്)
ദേശീയ ഗെയിംസിന്റെ വിളംബരമായി നടത്തുന്ന റൺ കേരള റൺ
ഭാരതത്തിന്റെ യശസ് ഉയർത്തുന്ന മഹാസംഭവമായിരിക്കുമെന്ന് കരുതുന്നു.എല്ലാവരും ഒരേ
ലക്ഷ്യത്തിലേക്ക് എന്ന വലിയ ദൗത്യം യാഥാർഥ്യമാക്കുന്ന ദിനം കൂടിയായിരിക്കും
ഇത്. 20ന് നടക്കുന്ന കൂട്ടയോട്ടത്തിൽ എല്ലാതലത്തിലുമുള്ള ആളുകൾ
പങ്കെുടുക്കുന്നുവെന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. ഇൗ പരിപാടിയിൽ കായിക
താരങ്ങൾ മാത്രമല്ല പങ്കെടുക്കുന്നത്, കേരള ജനസംഖ്യയുടെ മൂന്നിലൊന്നാളുകൾ ഇൗ
ദൗത്യത്തിൽ പങ്കുചേരുന്നുണ്ട്, വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും കർഷകരും
കർഷക തൊഴിലാളികളും ഉദ്യോഗസ്ഥരും ആത്മീയ,സാമൂഹിക, രാഷ്ട്രീയ നേതാക്കളും
ജനപ്രതിനിധികളുമെല്ലാം റൺ കേരള റണ്ണിൽ പങ്കാളിയാകുന്നു. കേരളത്തിന്റെ കായിക
ചരിത്രത്തിൽപുത്തൻ അധ്യായം എഴുതിച്ചേർക്കാൻ ദേശീയ ഗെയിംസിനു കഴിയും. റൺ കേരള
റണ്ണിലെ പങ്കാളിത്തം ഓരോ കുടുംബത്തിലും എത്തിച്ചേരുന്നുവെന്നത് ഇൗ കായിക
മാമാങ്കത്തെ മറ്റുള്ളവയിൽ നിന്നു വ്യത്യസ്തമാക്കുന്നു. എല്ലാവരും റൺ കേരള
റണ്ണിൽ പങ്കാളികളായി കേരളത്തിന്റെ ഐക്യവും സ്നേഹവും വാനോളം ഉയർത്തുക.