വിവിധ സംസ്ഥാനങ്ങളിലെ താരങ്ങൾക്കു മുൻപിൽ കേരളത്തിന്റെ ഐക്യം 

സ്വാമിേഗാലോകാനന്ദ (തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി)

കായിക പ്രേമവും അതിലുപരിയായി ഐക്യവും സ്നേഹവും പ്രതിഫലിക്കുന്ന റൺ കേരള റൺ വിജയമാക്കാൻ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും സഹകരണം ലഭിക്കുന്നുവെന്നത് വലിയ കാര്യമാണ്. സ്വാമി വിവേകാനന്ദൻ പറഞ്ഞതുപോലെ നല്ല മനസും ശരീരവുമുള്ളവർക്കേ നല്ല ജീവിതം നയിക്കാൻ കഴിയൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതിന് സ്പോർട്സ് മാൻ സ്പിരിറ്റ് ആവശ്യമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കായിക താരങ്ങൾ ദേശീയ ഗെയിംസിനായി കേരളത്തിലെത്തുന്നുണ്ട്. വിവിധ സംസ്കാരവും ഭാഷയും ഉൾക്കൊ
ള്ളുന്ന ഇൗ കായിക താരങ്ങൾക്കു മുൻപിൽ നമ്മുടെ സംസ്ഥാനത്തിന്റെ ഒരുമിപ്പ് പ്രകടമാകുന്ന മഹത്സംഭവം കൂടിയായിരിക്കും റൺ കേരള റൺ. ഇവിടെ കേരള ജനത ഒന്നാകുകയാണ്. ഇൗ കായിക മേള വിജയിപ്പിക്കേണ്ടത് നാം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്. കൂട്ടയോട്ടത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു. എല്ലാ ആശംസകളും നേരുന്നു.