കേരള സമൂഹത്തിന് കായിക ഉണർവിന്റെ സന്ദേശം

കുര്യാക്കോസ് മാർ ക്ലിമ്മീസ് (തുമ്പമൺ ഭദ്രാസനാധിപൻ)
∙ നമ്മുടെ നാട്ടിൽ നടക്കാൻ പോകുന്ന ദേശീയ ഗെയിംസിന്റെ ഉണർത്തു പാട്ടായി 20നു റൺ കേരള റൺ കൂട്ടയോട്ടം നാടെങ്ങും നടക്കാൻ പോകുകയാണ്. സമൂഹത്തിന്റെയാകെ കായികവും മാനസികവുമായ ഉണർവിന്റെ സന്ദേശം അതിലുണ്ട്. എല്ലാവരും
അതിൽ അണിചേരണം.ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് എന്തു ചെയ്യണമെന്ന് പണ്ട് ആരെയും പഠിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു. പ്രകൃതിയോടിണങ്ങി നല്ല സംസ്കാരത്തിൽ ജീവിച്ച തലമുറകളുടെ കാലമായിരുന്നു അത്. ഇന്ന് ഇതിനൊക്കെ വേണ്ടി ഇറങ്ങി പ്രവർത്തിക്കേണ്ട സാഹചര്യമാണ്. അനാവശ്യ പ്രവണതകളിൽ നിന്ന് യുവത്വത്തെ നിയന്ത്രിച്ചു നിർത്തി നല്ല തലമുറയാക്കണം.ദേശീയ ഗെയിംസും റൺ കേരള റണ്ണും യുവതലമുറയ്ക്കു വലിയ പ്രചോദനമാകുമെന്ന് ഉറപ്പാണ്.റൺ കേരള റണ്ണിനെ പതാക വീശി അഭിവാദ്യം ചെയ്യാനും പ്രചാരണ പരിപാടികളിൽ പങ്കെടുക്കാനും ഞാനുണ്ട്. ഉണർവിന്റെയും ആവേശത്തിന്റെയും നിമിഷങ്ങളിലൂടെ പുതിയ ആരോഗ്യ സംസ്കാരത്തിനു തുടക്കമിടാൻ റൺ കേരള റൺ ഉപകരിക്കട്ടെ..