അടൂരിൽ വിളംബരറാലിയും ദീപശിഖാപ്രയാണവും

അടൂർ : ദേശീയ ഗെയിംസിന്റെ മുന്നോടിയായി 20ന് നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ പ്രചാരണാർഥം സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നാളെ അടൂരിൽ വിളംബര റാലിയും ദീപശിഖാ പ്രയാണവും നടത്തുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ എൻ. സി. മനോജ് അറിയിച്ചു. രാവിലെ ഒൻപതിന് അടൂർ സെൻട്രൽ ജംക് ഷനിൽ നിന്ന് ആരംഭിക്കുന്ന റാലി ചിറ്റയം ഗോപകുമാർ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും.അടൂർ നഗരസഭാ അധ്യക്ഷൻ ഉമ്മൻ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹരിദാസ് ഇടത്തിട്ട, ആർഡിഒ എം. എ. റഹീം, ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പഴകുളം മധു, സംസ്ഥാന യുവജനക്ഷേ മബോർഡ് വൈസ് ചെയർമാൻ പി. എസ്. പ്രശാന്ത്, ബോർഡ്അംഗം മുകഷ്േ മോഹൻ, കാർട്ടൂണിസ്റ്റ് ജോയി കുളനട, യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി,സിനിമാ താരങ്ങളായ ഉല്ലാസ് പന്തളം, സോണിയ റഷീദ്, ചിലങ്ക, അടൂർ ഡിവൈഎസ്പി എ. നസീം എന്നിവർ പങ്കെടുക്കും.അടൂർ സെൻട്രൽ ജംക് ഷനിൽനിന്ന് ആരംഭിക്കുന്ന റാലി കെ എസ് ആർ ടി സി ജംക് ഷൻ, ജനറൽ ആശുപത്രി ജംക് ഷൻ വഴി അടൂർ റവന്യു ടവർ ജംക് ഷനിൽ സമാപിക്കും. റാലിയിൽ യുവജനങ്ങളെ കൂടാതെ ജനപ്രതിനിധികൾ,സ്കൂൾ — കോളജ് വിദ്യാർഥികൾ,എൻസിസി, എൻഎസ്എസ് യൂണിറ്റുകൾ, പൊലീസ് സേനാംഗങ്ങൾ, റോട്ടറി ക്ലബ്, ലയൺസ് ക്ലബ്,വൈഎംസിഎ, റെഡ്ക്രോസ്, കുടുംബശ്രീ, രാഷ്ട്രീയ — സാമൂഹിക — സാംസ്കാരിക സംഘടന പ്രവർത്തകർ എന്നിവർ അണിനിരക്കും