കായികരംഗത്തേക്ക് ഇത് പ്രോത്സാഹനമാകണം

ഞാൻ ഒരു കായിക താരം അല്ല. എന്നാൽ കായിക താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഞാൻ പിന്നിലല്ല. അൽപം പോലും സിനിമാ പ്രേമിയല്ലാത്ത ഞാൻ സിനിമാ താരങ്ങളെയും അൽപം മാത്രം കലാകാരനായ ഞാൻ കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ വിശ്വാസം.ചെറുപ്പകാലത്ത് സ്കൂൾ ഗ്രൗണ്ടിലും എന്റെ ഇടവക പളളി മുറ്റത്തും എന്റെ വീടിനോടുേചർന്നുളള ഇടറോഡുകളിലും നടത്തിയിട്ടുളള മത്സര ഓട്ടങ്ങളിൽ കൂട്ടുകാരോടൊപ്പം പങ്കാളിയായത് ഊഷ്മളമായ ഓർമയായി മനസിൽ നിറയുന്നു.ചിലപ്പോഴൊക്കെ സമ്മാനങ്ങൾ ലഭിച്ചിട്ടുമുണ്ട്. അത് അടുത്ത ഒരു ഓട്ടത്തിനുളള ആവേശം ഇന്നും എനിക്ക് പകർന്നു തരുന്നു. ദേശീയ ഗെയിംസ് അനേകം യുവതീ യുവാക്കൾക്ക് കായികരംഗത്തേക്ക് കടന്നുവരാൻ പ്രോത്സാഹനം പകരട്ടെയെന്ന് ആശംസിക്കുന്നു.മലയോര പ്രദേശമായ നിലയ്ക്കൽ ഭദ്രാസനത്തിലെ മുഴുവൻ അംഗങ്ങളുടെയും പ്രോത്സാഹനവും പിന്തുണയും പങ്കാളിത്തവും റൺ കേരള റണ്ണിന് ഉണ്ടാകണം എന്ന് ആഹ്വാനം ചെയ്യുന്നു. ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ആകാംക്ഷയോടെ കടന്നുവരുന്ന കായികതാരങ്ങൾക്ക് ഹൃദ്യമായ സ്വീകരണം ലഭ്യമാക്കണം. ഭാഷയും നാടും അറിയാത്ത അന്യസംസ്ഥാനക്കാരോട് മാന്യതയുടെ അതിർവരമ്പ് ലംഘിക്കുന്ന വിധത്തിലുളള ഒറ്റപ്പെട്ട ഇടപെടൽ പോലും ആരുടെ ഭാഗത്തു നി ന്നും ഉണ്ടാകാൻ പാടില്ല. നമ്മുടെ കൊച്ചു കേരളത്തിൽ റൺ കേരള റണ്ണിന് ലഭിക്കുന്ന ശക്തമായ പിന്തുണ ദേശീയ ഗെയിംസിന് കൂടുതൽ ശക്തിയും ഊർജവും നൽകട്ടെയെന്ന് ആശംസിക്കുന്നു. ഡോ. ജോഷ്വാ മാർ നിക്കോദിമോസ് (ഓർത്തഡോക്സ് സഭ റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപൻ) .