റൺ കേരള റൺ ആഗോള ശ്രദ്ധ നേടട്ടെ

േകരളം കായിക പ്രേമികളുടെ ദേശമാണ്. ഈ ചെറിയസംസ്ഥാനം ദേശീയ െഗയിംസിന് ആതിഥ്യമരുളുമ്പോൾ കേരളീയർ ഒറ്റക്കെട്ടായി ഇതിനെ സ്വാഗതം ചെയ്യും.കക്ഷിരാഷ്ട്രീയത്തിനതീതമായി ദേശീയ ഗെയിംസിനെ വരവേൽക്കാൻ മലയാളികൾക്ക്കഴിയണം.നമുക്ക് ദേശീയ ഗെയിംസിനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും നമ്മുടെ സംസ്കാരത്തെയും പൈതൃകത്തെയും മറ്റു നാടുകളിൽ നിന്നു വരുന്നവർക്ക് വെളിപ്പെടുത്തി കൊടുക്കുന്നതിനും കഴിയണം. രാജ്യത്തിന്റെ അഖണ്ഡതയും ദേശഭക്തിയും ഊട്ടിയുറപ്പിക്കാനും ഭീകരവാദികൾക്ക് രാജ്യത്ത് സ്ഥാനമില്ലെന്ന് തെളിയിക്കുന്ന മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കാഹളനാദം ഉയർത്താനും കൂട്ടയോട്ടത്തിന് സാധിക്കണം.ലോകത്തുള്ള എല്ലാ മലയാളികളും കായികമേളയ്ക്ക് പ്രോൽസാഹനം നൽകുകയും ഗെയിംസ് നടക്കുന്ന ദിവസങ്ങൾ ദേശീയ ഉൽസവമാക്കിത്തീർക്കാൻ പ്രയത്നിക്കുകയും വേണം.റൺകേരള റൺ കൂട്ടയോട്ടം കേരളത്തിൽ തന്നെയല്ല ഇന്ത്യയിലാകെയും ഇന്ത്യയ്ക്കുപുറത്തും ശ്രദ്ധ നേടണമെന്ന് ആശംസിക്കുന്നു. ഞാനും ഈ കൂട്ടയോട്ടത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നു. ക്നാനായ അതിഭദ്രാസനത്തിന്റെ എല്ലാ പിന്തുണയും അറിയിക്കുന്നു കുര്യാക്കോസ് മാർ ഇവാനിയോസ് (ക്നാനായ സഭ റാന്നി ഭദ്രാസനാധിപൻ).