മലയാളത്തിന്റെ ആവേശവും അഭിമാനവും ഉയർത്താൻ ഞാനും

അശോകൻ
റൺ കേരള റൺ കൂട്ടയോട്ടത്തിലൂടെ മലയാളത്തിന്റെ ആവേശവും അഭിമാനവും ഉയർത്താൻ നിങ്ങൾക്കൊപ്പം ഞാനുമുണ്ട്. ചെന്നൈയിലാണു താമസമെങ്കിലും കായിക കേരളത്തിനു തിലകക്കുറിയായി മാറുന്ന ചരിത്രസംഭവത്തിൽ നിന്നുമാറിനിൽക്കാൻ എനിക്കാകില്ല. കൊല്ലം ജില്ലയിലെ പുത്തൂരിൽ ഞാൻ കൂട്ടയോട്ടത്തിൽ പങ്കെടുക്കും. ഇപ്പോൾത്തന്നെ ഇതിന്റെഒരാകാശക്കാഴ്ച എന്റെ മനസ്സിലുണ്ട്. കേരളത്തിന്റെ സിരാപടലങ്ങളായ വീഥികളിലൂടെ ഒരേ മനസ്സോടെ, ഒരുമയോടെ കുതിക്കു ന്ന ജനസഞ്ചയം..! എന്തുരസമുള്ള കാഴ്ചയാണ് അത്. ഒരു പക്ഷേ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഒത്തുചേരൽ കൂടിയാകും ഇതെന്നതിൽ സംശയമില്ല. ഇനിയുള്ള ദിവസങ്ങൾ അവസാനവട്ട തയാറെടുപ്പിനുള്ളതാകണം. പിന്നെ ആവേശക്കുതിപ്പിലേക്ക്. എല്ലാ ഭാവുകങ്ങളും നേരുന്നു. .