റൺ കേരള റൺ നാടിനെതൊട്ടുണർത്തും

ഡോ. ഗീവർഗീസ് മാർ കൂറിലോസ് (യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ)
കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ െഗയിംസിനെ വരവേൽക്കാൻ ഉത്സവ സമാനമായ ആവേശത്തോടെ നമ്മുടെ നാട് ഒരുങ്ങുകയാണ്.ഇതിന്റെ ഭാഗമായി ജനുവരി 20ന് സംസ്ഥാന വ്യാപകമായി നടത്തപ്പെടുന്ന ‘റൺ കേരള റൺ‘ ഒരുചരിത്ര മുഹൂർത്തമായിരിക്കും. ഒരുമയുടെയും ദേശീയോദ്ഗ്രഥനത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്ന ഈ കൂട്ടയോട്ടം നമ്മുടെ നാടിനെ തൊട്ടുണർത്തും എന്ന കാര്യത്തിൽ സംശയമില്ല.ആരോഗ്യകരമായ ഒരു കായിക സംസ്കാരം വളർത്തുവാൻ ഈ ഓട്ടം സഹായിക്കും. ഈ അർത്ഥത്തിൽ ഒരു കായിക സാംസ്കാരിക കുതിപ്പായിരിക്കും ‘റൺ കേരള റൺ‘. ഈ ചുവടുവയ്പ് ആലേഖനം ചെയ്യപ്പെടും. കേരള സർക്കാരിനെയും പ്രത്യേകിച്ച് കായിക മന്ത്രാലയത്തെയും പ്രത്യേകം അഭിനന്ദിക്കുന്നു. ഈ ഓട്ടത്തിൽ പങ്കുചേരാൻ ഞാനും ഉണ്ടാകും. എന്റെ സ്വദേശമായ കോട്ടയം ജില്ലയിലെ നാലുന്നാക്കൽ എന്ന െകാച്ചുഗ്രാമത്തിൽഎന്റെ നാട്ടുകാരോടൊപ്പം ഞാനും ഈ കൂട്ടയോട്ടത്തിൽ പങ്കെടുക്കും.നമ്മുടെ നാടിന്റെ യശസ് വാനോളം ഉയർത്തിയ നമ്മുടെ അഭിമാനമായ അഞ്ജു ബോബി ജോർജിന്റെയും നാടാണ് നാലുന്നാക്കൽ. ഞാൻ ഭാഗമായി പ്രവർത്തിക്കുന്ന ‘തീരം‘ എന്ന പ്രസ്ഥാനത്തിലെ ഭിന്നശേഷിയുള്ള കുട്ടികളും എന്നോടൊപ്പം ഓടാനുണ്ടാകും. ഈ സർഗാത്മക സംരംഭത്തിൽ നമുക്ക് ഒന്നുചേരാം. ഓടാം ഒന്നായ് നാടുണരട്ടെ.