കേരളത്തിലെ സൗഹാർദത്തിന് അടിവരയിടുന്ന കൂട്ടയോട്ടം

ഡോ. തോമസ് മാർ കൂറിലോസ് (മലങ്കര കത്തോലിക്കാ സഭ തിരുവല്ല ആർച്ച് ബിഷപ്)
കേരളത്തിന്റെ യശസ് ലോക കായിക ഭൂപടത്തിൽ ഉയർത്തുന്ന ഒന്നായിരിക്കും ഇൗ ദേശീയ ഗെയിംസ്. ഇതിൽ പങ്കെടുക്കുന്ന കായിക താരങ്ങളുടെ മികവിനേക്കാളും ചർച്ചചെയ്യപ്പെടുക റൺ കേരള റൺ ആയിരിക്കും.എല്ലാവരുടെയും പങ്കാളിത്തമെന്നത് എറ്റവും വലിയ കാര്യമാണ്. കേരളത്തിലെ സൗഹാർദപരമായ അന്തരീക്ഷത്തിന് അടിവരയിടുന്ന ഒന്നാകും ഇൗ കൂട്ടയോട്ടം. എല്ലാ വിഭാഗത്തിലുമുള്ളവർ കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നു. സംസ്ഥാനത്തോടു മാത്രമല്ല രാജ്യത്തോടും ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ നമുക്ക് കഴിയും.ഒരു കോടി ആളുകൾ ഇൗ കൂട്ടയോട്ടത്തിൽ പങ്കാളികളാകുന്നുവെന്ന പ്രത്യേകതയും റൺ കേരള റണ്ണിനുണ്ട.് ഏതെങ്കിലും ഒരു കായിക മാമാങ്കത്തിന് ഇത്തരത്തിലുള്ള ഒരു ജനപങ്കാളിത്തം ഉണ്ടായിക്കാണില്ല. കായിക ഭൂപടത്തിൽ നമ്മുടെ സ്ഥാനം മുന്നിലല്ലെന്ന തിരച്ചറിവോടുകൂടി തന്നെയാണ് നമ്മൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ ദേശീയ ഗെയിംസിനെ സ്വീകരിക്കുന്നത്.മലങ്കര കത്തോലിക്കാ സഭയുടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ഇൗ സംരംഭത്തിന് പങ്കാളിത്തം ഉണ്ടാകും. സഭയുടെ വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകരും റൺ കേരള റണ്ണിൽ പങ്കാളികളാകും.