ഓടാം, മഹത്തായൊരു ലക്ഷ്യത്തിലേക്ക് 

മാർ റാഫേൽ തട്ടിൽ

പ്രാർഥനയായാലും ആഘോഷങ്ങളായാലും ഒരുമയോടെ പങ്കെടുക്കുകയാണു നമ്മുടെ ശീലം. മഹത്തായൊരു ലക്ഷ്യത്തിലേക്കുള്ള കൂട്ടായ ശ്രമം പ്രാർഥന പോലെ പവിത്രമാണ്.അത്തരമൊരു കൂട്ടായ്മയ്ക്ക് ഏതാനും ദിവസങ്ങൾക്കപ്പുറം നാം സാക്ഷ്യംവഹിക്കാൻ പോകുന്നു. റൺ കേരള റൺ പേരിൽ 20നു 10.30നു കേരളമാകമാനം നടക്കാനൊരുങ്ങുന്ന കൂട്ടയോട്ടം കേവലമൊരു പ്രചാരണ പരിപാടി മാത്രമല്ല, ദേശീയ ഗെയിംസ് എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണ്.ആദ്യത്തെ ചുവട് മംഗളമാക്കേണ്ടതു നാം ഓരോരുത്തരുടെയും കടമയും. അന്നു ഞാനെത്തും, മുൻനിരയിൽ സ്ഥാനം പിടിക്കാൻ.