ഞങ്ങളുമുണ്ട്,ഒപ്പം ഓടാൻ

അവശത അവഗണിച്ച് അമല ആശുപത്രിയിലെ രോഗവിമുക്തരും ഐഎംഎ ഡോക്ടർമാരും റൺ കേരള റണ്ണിൽ പങ്കെടുക്കാനെത്തും. വാതരോഗത്താൽ അംഗവൈകല്യം സംഭവിച്ച രോഗികളാണു കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നത്.

∙ഓർഗൻ ഡോണേഴ്സ് അസോസിയേഷൻ അംഗങ്ങൾ റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് അവയവദാതാക്കൾ ഓടാനിറങ്ങുന്നത്.