ആവേശം ഏറ്റെടുത്ത് മലയോര ജനകീയ സമിതി

 റൺ കേരള റണ്ണിന്റെ വിജയത്തിനായി മലയോര മേഖലയിൽ ജനകീയ സമിതി രൂപീകരിച്ചു. പട്ടിക്കാട് മേഖലയിൽ കൂട്ടയോട്ടം നടത്തുന്നതിന്റെ ഭാഗമായി എം.പി. വിൻസന്റ് എംഎൽഎ പാണഞ്ചേരി പഞ്ചായത്ത് ഓഫിസിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് സമിതി രൂപീകരിച്ചത്. പതിനാറോളം കേന്ദ്രങ്ങളിലാണ് പട്ടിക്കാട് മേഖലയിൽ കൂട്ടയോട്ടം നടക്കുന്നത്. പട്ടിക്കാട് സെന്ററിലും മണ്ണുത്തി സെന്ററിലും മെഗാ കൂട്ടയോട്ടം നടത്താനും മറ്റു പ്രദേശ ങ്ങളിൽ ജനപങ്കാളിത്തത്തോെട കൂട്ടയോട്ടം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് റോയ് കെ ദേവസി ചെയർമാനായും മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് സുജാത ബാലകൃഷ്ണൻ കൺവീനറായും കമ്മിറ്റി രൂപീകരിച്ചു.ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. ദാസൻ, ടി.ജെ. സനീഷ്കുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ റോയ് കെ. ദേവസി,സുജാത ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ടി.പി. ജോർജ്, െക.എഫ്ആർഎ റജിസ്ട്രാർ കെ. സതീഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സീതാമണി ജനാർദനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശകുന്തള ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.