പഴമയുടെ പെരുമയിൽ ആവേശം നുരഞ്ഞു

തൃശൂർ : രാജ്യത്തിന്റെ കായിക മാമാങ്കത്തിന് ആവേശം പകരാനെത്തിയ ‘വെറ്ററൻ’ താരങ്ങളുെട ഇരമ്പത്തിൽ നഗരം വിറച്ചു. അരനൂറ്റാണ്ടോളം പഴക്കമുള്ള വിന്റേജ് വാഹനങ്ങൾ പങ്കെടുത്ത റാലിയാണ് നഗരത്തിന് കൗതുകക്കാഴ്ച സമ്മാനിച്ചത്. തൃശൂർ വിന്റേജ് മോട്ടോർ സൈക്കിൾ ക്ലബ് അംഗങ്ങളുടെ ഉടമസ്ഥതയിലുള്ള 32 ബൈക്കുകളും അരനൂറ്റാണ്ടോളം പഴക്കമുള്ള ഓരോ കാറുംജീപ്പും റാലിക്കു പഴമയുടെ പ്രൗഢിയേകി. അടുത്തകാലം വരെ യെസ്ഡി ക്ലബ് എന്ന പേരിൽ പ്രവർത്തിച്ചിരുന്ന യെസ്ഡി ബൈക്ക് ഉടമകളുടെ സംഘമാണ് കൂട്ടായ്മ വിപുലമാക്കി വിന്റേജ് മോട്ടോർ സൈക്കിൾ ക്ലബ് ആയി രൂപംമാറിയത്.ദേശീയ ഗെയിംസ് ആവേശത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്നു പ്രഖ്യാപിച്ചെത്തിയ ഇവർ റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ ബാനറുകളും കൊടിക ളും കൊണ്ട് വാഹനങ്ങൾ അലങ്കരിച്ചാണ് നഗരം ചുറ്റിയത്. വൈകിട്ട് അഞ്ചിന് ഇക്കണ്ട വാരിയർ റോഡിൽ നിന്നാരംഭിച്ച റാലി സ്വരാജ് റൗണ്ട് വലംവച്ച് തെക്കേഗോപുര നടയിൽ സമാപിച്ചു. 1956 മോഡൽ സ്റ്റാൻഡേർഡ് 10 കാർ ആ കൂട്ടത്തിലെ ‘സീനിയർ’. ബൈക്കുകൾക്കിടയിലെ മുതിർന്ന താരമായത് 57 മോഡൽ മാച്ച്ലസ് മോട്ടോർ സൈക്കിൾ.ബോബിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന രാജ്ദൂത് ജിടിഎസ് 175, ആർഡി 350, വെസ്പ,വിജയ് സൂപ്പർ, ജാവ 68, എൻഫീൽഡിന്റെ സിൽവർ പ്ലസ്, ഹീറോ പുμ്, റോയൽ കിങ്, ലാംബി 150 എന്നീ ബൈക്കുകൾ നഗരത്തിന്റെ ശ്രദ്ധാ കേന്ദ്രങ്ങളായി.1963 മോഡൽ വില്ലീസ് ജീപ്പ് അകമ്പടി സേവിച്ചപ്പോൾ വാഹന റാലി ആകർഷകമായി. റാലി കടന്നുപോയ ഭാഗങ്ങളിലെല്ലാം മൊബൈലിൽ ചിത്രം പകർത്താൻ കാഴ്ചക്കാർ തിക്കിത്തിരക്കി. ഒടുവിൽ റാലി തെക്കേ ഗോപുരനടയിൽ സമാപിച്ചപ്പോൾ വാഹനങ്ങൾക്കു മുന്നിൽ നിന്നു പടമെടുക്കാനായി പലരുടെയും ശ്രമം. ക്ലബ് പ്രസിഡന്റ് ഔസേപ്പ് ചാലയ്ക്കൽ, സെക്രട്ടറി ഹോമി േജാസഫ് എന്നിവരുടെ നേതൃത്വ ത്തിലാണ് റാലി സംഘടിപ്പിച്ചത്