ചാലക്കുടിയിൽ റൺ കേരള റൺ കൂട്ടയോട്ടത്തിന് വിപുലമായ ഒരുക്കം

ചാലക്കുടി : നഗരത്തിന്റെ കായിക പ്രതാപത്തിന്റെ ഓർമകൾ പുതുക്കി റൺ കേരള റൺ കൂട്ടയോട്ടത്തിന് വിപുലമായ ഒരു ക്കം. ആയിരങ്ങൾ അണിനിരക്കുന്ന കൂട്ടയോട്ടം നഗരത്തിൽ പുതിയ ചരിത്രം രചിക്കും വിധം സംഘടിപ്പിക്കാൻ ഇന്നലെ ബി. ഡി. ദേവസി എംഎൽഎയുെട അധ്യക്ഷതയിൽ നടന്ന യോഗത്തിൽ തീരുമാനമായി.കായിക താരങ്ങളും പരിശീലകരുമുൾപ്പെടെ കായിക മേഖലയിൽ ദേശീയ, രാജ്യാന്തര തലങ്ങളിൽ അറിയപ്പെടുന്ന ഒട്ടേറെ പേരെ സംഭാവന ചെയ്ത ചാലക്കുടിയിൽ, ദേശീയ ഗെയിംസിന്റെ വിളംബരവുമായി നടത്തുന്ന കൂട്ടയോട്ടത്തിൽ കായികതാരങ്ങളുടെ നിരയുണ്ടാകും. ഒപ്പം സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും പങ്കാളികളാകും.20ന് 10.30ന് നഗരസഭ ജംക് ഷനിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം സൗത്ത് ജംക ്ഷനിൽ സമാപിക്കും.നഗരസഭാധ്യക്ഷൻ വി.ഒ.പൈലപ്പൻ, മലയാള മനോരമ സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്റർ പി.എ. കുര്യാക്കോസ്, സീനിയർ മാർക്കറ്റിങ് മാനേജർകെ കെ അനിൽകുമാർ, നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു,പ്രതിപക്ഷ നേതാവ് പി.എം. ശ്രീധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ ശശി, മനേഷ് സെബാസ്റ്റ്യൻ, ഡെയ്സി ഫ്രാൻസിസ്, റോസിലി വർഗീസ് എന്നിവർ പ്രസംഗിച്ചു.സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ: നഗരസഭാധ്യക്ഷൻ വി.ഒ. പൈലപ്പൻ(ചെയർമാൻ), പി.വി. രാമകൃഷ്ണൻ(ജന. കൺ).