നടുക്കടലിലും ഗെയിംസ് ആവേശം; ബോട്ടിൽ റൺ കേരള റൺ പ്രചാരണം

ചാവക്കാട് : കടൽത്തിരമാലകളെയും തോൽപ്പിച്ച് ഗെയിംസ് ആവേശം നടുക്കടലിലും ഉയർന്നു പൊങ്ങി. ദേശീയ ഗെയിംസിനു മുന്നോടിയായി 20നു നടത്തുന്ന റൺ കേരള റണ്ണിനു കടലിലും പ്രചാരണം.ചാവക്കാട് കടപ്പുറം മുനക്കക്കടവ് ഫിഷ് ലാൻഡിങ് സെന്ററിൽനിന്നു അലങ്കരിച്ച രണ്ട് ബോട്ടുകളിലായാണ് ജനമൈത്രി പൊലീസും ജനപ്രതിനിധികളും വ്യാപാരികളും തുപ്രവർത്തകരും കുട്ടിപ്പൊലീസും മത്സ്യത്തൊഴിലാ ളികളും തരകൻസ് അസോസിയേഷനും വിവിധ ക്ലബ് പ്രതിനിധികളും കടലിലിറങ്ങി പ്രചാരണം നടത്തിയത്. വിശിഷ്ടാതിഥികളെ കടപ്പുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിപ്പൊലീസിന്റെ നേതൃത്വത്തിൽ അഭിവാ ദ്യം ചെയ്തു.മുനക്കക്കടവിൽനിന്നു രണ്ട് ബോട്ടുകളിലായി യാത്ര ആരംഭിച്ച് ചേറ്റുവ അഴിമുഖം കടന്ന് ബോട്ടുകൾ കടലിലേക്കിറങ്ങി. തിരമാലകളെ വകഞ്ഞുമാറ്റി ബോട്ട് മുന്നേറിയപ്പോൾ കടലിൽ മത്സ്യ ബന്ധനത്തിലേർപ്പെട്ടിരുന്ന തൊഴിലാളികൾക്കും ആവേശം. കുന്നം കുളം ഡിവൈഎസ്പി കെ കെ രവീന്ദ്രൻ, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് റംല അഷറഫ്, വൈസ് പ്രസിഡന്റ് െക.എം. ഇബ്രാഹിം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എച്ച്. റഷീദ്, വ്യാപാരി വ്യവസായി ഏകാപേന സമിതി സംസ്ഥാന സെക്രട്ടറി െക.വി അബ്ദുൽ ഹമീദ്, തരകൻസ് അസോസിയേഷൻ പ്രസിഡന്റ് ടി.കെ മുബാറക്, സെക്രട്ടറി പി.എ. ജലാൽ, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എം. മുജീബ്, കൗൺസിലർ കെ വി. ഷാനവാസ്,പഞ്ചായത്ത് മെംബർമാരായ സി.മുസ്താഖ് അലി, എ.കെ അബ്ദുൽകരീം, ആർ.കെ ഇസ്മായിൽ, എം.എസ്. പ്രകാശൻ, സതീഭായ്, പൊതുപ്രവർത്തകരായ പി.എ. സിദ്ദി, തെക്കരകത്ത് കരീം ഹാജി, െക.വി ശ്രീനിവാ സൻ, പി.വി. ഉമ്മർകുഞ്ഞി, വി.ഉസ്മാൻ, പി.സി. കോയ മോൻ,െക.െക. സേതുമാധവൻ, െക.എച്ച്. ഷാജഹാൻ, പി.എസ്. മുഹമ്മദ്, ക.എം.െ ഷിഹാബ്, ആച്ചി ബാബു,ഉണ്ണി ആർട്സ്, വി.എം. മനാഫ്, വി.പി. മൻസൂർ അലി, പി.എ.അഷ്കർ അലി, ടി.എം. ഷൗക്കത്ത് എന്നിവർ നേതൃത്വം നൽകി.