കുടുംബശ്രീ ഇല്ലാതെ എന്തു ഗെയിംസ്

തൃശൂര്‍ . ദേശീയ ഗെയിംസിനെ വരവേല്‍ക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരുമെത്തി. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സേവനശ്രീയിലെ 50 അംഗങ്ങളാണ് നഗരത്തിന്റെ ശുചീകരണ പ്രവര്‍ത്തനമേറ്റെടുത്തത്.

ബലൂണ്‍ പറത്തല്‍ കഴിഞ്ഞ ഉടനെ ഇവര്‍ തേക്കിന്‍കാട് വൃത്തിയാക്കുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി നഗരം വൃത്തിയായി സൂക്ഷിക്കുന്ന ഇവര്‍ ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ കര്‍മ നിരതരായിരുന്നു. രാവിലെ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തിനു പുറമെയാണ് വൈകിട്ടും ഇവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്.