റൺ കേരള റൺ കൂട്ടയോട്ടം:ചൂണ്ടലിൽ ഒരുക്കങ്ങളായി

കച്ചേരി ∙ ചൂണ്ടൽ പഞ്ചായത്തിൽ റൺ കേരള റൺ കൂട്ടയോട്ടത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പഞ്ചായത്തിൽ നടന്ന ആലോചന യോഗം ചൊമ്പഞ്ഞന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ സുരേഷ് ഉദ്ഘാടനം ചെയ്തു.ചൂണ്ടൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.എ. സുബൈർഅധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.ഒ. സെബി, വിജി സുബ്രഹ്മണ്യൻ, പഞ്ചായത്ത് അംഗങ്ങളായ വി.കെ സുനിൽ കുമാർ, പി.ടി. ജോസ്, മാഗിേജാൺസൺ, മേഴ്സി ജോർജ്,ലൗസി ജോൺസൺ, ടി.എസ്.ബിന്ദു, പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ജലാൽ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സെഫിയ ഇബ്രാഹിമിനെ ചെയർമാനായും പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ ജലാലിനെ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ചു.

റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കും
തൃശൂർ ∙ റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്ന് അയ്യന്തോൾ അശോക് നഗർ റസിഡന്റ്സ് അസോസിയേഷൻ അറിയിച്ചു.